24 April 2024 Wednesday

കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം പാവിട്ടപ്പുറം കലാ സാഹിത്യ വേദി മണി കിലുക്കം 2021 എന്ന പേരില്‍ ഗാനാലാപന മത്സരം സംഘടിപ്പിച്ചു

ckmnews

കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം പാവിട്ടപ്പുറം കലാ സാഹിത്യ വേദി മണി കിലുക്കം 2021 എന്ന പേരില്‍ ഗാനാലാപന മത്സരം സംഘടിപ്പിച്ചു


ചങ്ങരംകുളം:കലാഭവൻ മണിയുടെ സ്മരണാർത്ഥം പാവിട്ടപ്പുറം കലാ സാഹിത്യ വേദി മണി കിലുക്കം 2021 എന്ന പേരിൽ മണിയുടെ പാട്ടുകൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഗാനാലാപന മത്സരം നടത്തി.ഗ്രൂപ്പ്‌ അംഗങ്ങൾക്ക് വേണ്ടി ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം മലയാളത്തിലെ പ്രശസ്തനായ സിനിമ സീരിയൽ താരവും, സംവിധായകനും, എഴുത്തുകാരനും കൂടിയായ മാറിമായതിലൂടെ ജന ഹൃദയങ്ങൾ കീഴടക്കിയ നിയാസ് ബക്കർ ഓൺലൈൻ വഴി നിർവഹിച്ചു.മത്സരത്തിന് വിധി കർത്താവായി വന്നത്, മലയാള സിനിമയിലും മാപ്പിളപ്പാട്ട് രംഗത്തും ഏറെ പ്രശസ്തനായ സംഗീത സംവിധായകൻ അഷ്‌റഫ്‌ മഞ്ചേരിയാണ്.വിജയികൾക്കുള്ള സമ്മാനം പാവിട്ടപ്പുറം കലാ സാഹിത്യ വേദി നേരിട്ട് നൽകും.

കൊറോണ കാലത്ത് വീടുകളിൽ കഴിഞ്ഞു കൂടിയ ആളുകൾക്കിടയിൽ കലാ സാഹിത്യപരമായ കഴിവുള്ളവരേ കണ്ടെത്തി ഉയർത്തി കൊണ്ട് വരുന്നതിനു വേണ്ടി പവിട്ടപ്പുറത്തു രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പാണ് പാവിട്ടപ്പുറം കലാ സാഹിത്യ വേദി.