20 April 2024 Saturday

മഞ്ചേരിയിൽ വൻ കഞ്ചാവു വേട്ട' നാല് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയിൽ

ckmnews

മഞ്ചേരിയിൽ വൻ കഞ്ചാവു വേട്ട'


നാല് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയിൽ


മഞ്ചേരി:മഞ്ചേരിയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി  പാലക്കാട് പെരിങ്ങന്നൂർ കുണ്ടുപറമ്പിൽ മുസ്സമ്മിൽ (27) എന്ന യാളെ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും മഞ്ചേരി പോലീസും ചേർന്ന് പിടികൂടി. മഞ്ചേരി ആനക്കയത്തു വച്ചാണ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ അടക്കം ഇയാള്‍ പിടിയിലായത്.വിദേശത്തു നിന്നും മാസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയ ഇയാൾ വൻ ലാഭം ലഭിച്ചതോടെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. 2 ആഴ്ച മുൻപാണ് 10 കിലോ കഞ്ചാവുമായി പാലക്കാട് കൊപ്പം സ്വദേശിയായ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതിയെ പിടികൂടിയത്.ഇയാളിൽ നിന്നാണ് പാലക്കാട് കേന്ദ്രീകരിച്ച് സംസ്ഥാനത്തിൻ്റെ വിവിധ സ്ഥലങ്ങളിളേലേക്ക് മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ആന്ധ്രയിൽ കിലോക്ക് 800- 1000 രൂപയോളം വിലവരുന്ന കഞ്ചാവ് നാട്ടിലെത്തിയാൽ 40000 രൂപക്കാണ് വില്പന നടത്തുന്നത്.വൻ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വിദേശത്തു നിന്നും എത്തുന്ന ആളുകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാൻ മയക്കുമരുന്ന് മാഫിയ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. 80 കിലോ യോളം കഞ്ചാവാണ് ഈ രണ്ട് മാസത്തിനിടെ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് മലപ്പുറം ജില്ലയിൽ നിന്നും പിടികൂടിയത്. ഇയാളുൾ പ്പെട്ട ലഹരിക്കടത്തു സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.ഇവർക്കെതിരെയുള്ള അന്വോഷണം ശക്തമാക്കിയിട്ടുണ്ട്.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസി നു ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ മലപ്പുറം നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പിപി ഷംസ് മലപ്പുറം ഡിവൈഎസ്പി സുദർശൻ എന്നിവരുടെ  നിർദ്ദേശപ്രകാരം മഞ്ചേരി ഇൻസ്പക്ടർ കെപി അഭിലാഷ്,എസ്ഐ സുബിന്ദ്,എന്നിവരുടെ നേതൃത്വത്തിൽ 'ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്,സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണി കൃഷ്ണൻ  മാരാത്ത്,പി.സഞ്ജീവ് എന്നിവർക്ക് പുറമെ മഞ്ചേരി സ്റ്റേഷനിലെ എസ്ഐ ജമേഷ് ,എഎസ്ഐ സുഭാഷ്, സുരേഷ് ഹരിലാൽ,എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തുന്നത്.