24 April 2024 Wednesday

പ്രണവ് കൃഷ്ണക്ക് അഭിനന്ദനവുമായി പിതാവ് മണികണ്ഠൻ്റെ 1988 ബാച്ച് സഹപാഠികൾ എത്തി

ckmnews

പ്രണവ് കൃഷ്ണക്ക് അഭിനന്ദനവുമായി പിതാവ് മണികണ്ഠൻ്റെ 1988 ബാച്ച് സഹപാഠികൾ എത്തി


ചങ്ങരംകുളം:കരുവാരക്കുണ്ട് ഓഡിറ്റോറിയത്തിൽ വെച്ച് ജൂനിയർ 54 കാറ്റഗറി ബോക്സിംഗിൽ  ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാന തല അമേച്ച്വർ ബോക്സിംഗ്  മത്സരത്തിനായി തിരുവനന്തപുരം ആറ്റിങ്ങലിലേക്ക് പോകുന്ന ആലങ്കോട് മാന്തടം സ്വദേശി മണികണ്oൻ്റ മകൻ പ്രണവ് കൃഷ്ണനെ പിതാവ് മണികണ്ഠൻ്റെ  സഹപാഠികളായ ജി.എച്ച്.എസ് മൂക്കുതലയിലെ 1988 എസ് എസ് എൽ സി  ബാച്ച് വിദ്യാർത്ഥികൾ ട്രോഫി നൽകി ആദരിച്ചു. ചടങ്ങിൽ ദിലീപ് ചങ്ങരംകുളം അദ്ധ്യക്ഷത വഹിച്ചു. കണ്ണൻ പന്താവൂർ, ബിനീഷ് മൂക്കുതല, പരമൻ പെരുമുക്ക്, സുനിൽ ചിയ്യാനൂർ തുടങ്ങിയവർ സംസാരിച്ചു.പ്രണവ് കൃഷ്ണൻ 2019 ൽ  സബ് ജൂനിയർ വിഭാഗത്തിൽ ബോക്സിംഗിൽ ഹരിയാനയിൽ ദേശീയ മത്സരത്തിലും പങ്കെടുത്തിരുന്നു