25 April 2024 Thursday

ചൂട് കൂടിയതോടെ പാതയോരങ്ങളില്‍ പനനൊങ്ക് കച്ചവടം സജീവം

ckmnews

ചൂട് കൂടിയതോടെ  പാതയോരങ്ങളില്‍ പനനൊങ്ക് കച്ചവടം സജീവം


ചങ്ങരംകുളം:ചൂട് കൂടിയതോടെ പാതയോരങ്ങളില്‍ പനനൊങ്ക് കച്ചവടക്കാര്‍ സജീവമാകുന്നു.കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ ശീതളപാനീയങ്ങളും കരിമ്പ് ജൂസുകളും ഇളനീര്‍ കച്ചവടവും സുലഭമായി തുടങ്ങിയിട്ടുണ്ട്.എല്ലാം ഉണ്ടെങ്കിലും പനനൊങ്കിന് ആവശ്യക്കാര്‍ ഏറെയാണ്.പാലക്കാട് ജില്ലയില്‍ നിന്നാണ് പ്രദേശത്ത് പ്രധാനമായും കരിമ്പന തേങ്ങ വില്‍പനക്കായി എത്തുന്നത്.10/12 എണ്ണം 100 രൂപക്കാണ് വില്‍പന.കോവിഡ് പ്രതിസന്ധിയില്‍ നിത്യജീവിതം വഴിമുട്ടിയ പലരും കനത്ത ചൂടിനെ അവഗണിച്ച് തെരുവോര കച്ചവടങ്ങള്‍ നടത്തി ജീവിതം മുന്നോട്ട് നീക്കാനുള്ള ശ്രമത്തിലാണ്.ചൂട് ദിനം പ്രതി വര്‍ദ്ധിക്കുന്നത് പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കുമ്പോഴും വഴിയോരക്കച്ചവടക്കാര്‍ കനത്ത ചൂടില്‍ ആശ്വാസം കണ്ടെത്തുകയാണ്