20 April 2024 Saturday

കുളത്തിൽ നഞ്ഞു കലക്കി മീൻ പിടിച്ച നിലയിൽ കണ്ടെത്തി.

ckmnews

കുളത്തിൽ നഞ്ഞു കലക്കി മീൻ പിടിച്ച നിലയിൽ കണ്ടെത്തി.


പെരുമ്പിലാവ്:കടവല്ലൂരിൽ കുളത്തിൽ നഞ്ഞ് കലക്കി മീൻ പിടിച്ച നിലയിൽ കണ്ടെത്തി.കടവല്ലൂർ പാറപ്പുറം കൊട്ടിലിങ്ങൾ സുരേഷ് കുമാറിൻ്റെ പഴഞ്ഞി റോഡിൽ മരങ്ങാട് പാലത്തിന് സമീപത്തെ പറമ്പിലെ കുളത്തിലാണ് കഴിഞ്ഞ ദിവസം നഞ്ഞ് കലക്കി മീൻ പിടിച്ച നിലയിൽ കണ്ടെത്തിയത്,റിട്ട: എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ സുരേഷ് കുമാർ കഴിഞ്ഞദിവസം പറമ്പിൽ എത്തിയപ്പോഴാണ് കുളത്തിന് സമീപത്തായി മീനുകളെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളത്തിൽ നഞ്ഞ് കലക്കിയ നിലയിൽ  കണ്ടെത്തിയത്.മുൻ വർഷങ്ങളിലും സാമൂഹ്യവിരുദ്ധർ കുളത്തിൽ നഞ്ഞു കലക്കിയതായ് സുരേഷ്കുമാർ പറഞ്ഞു അന്ന് പോലീസിലും പഞ്ചായത്തിലും പരാതി നൽകിയതായും പറഞ്ഞു.കുളത്തിലെ വെള്ളത്തിൽ നിന്നും ദുർഗന്ധം വരുന്നതായും ചെറിയ മീനുകൾ ഇപ്പോഴും ചത്തുപൊങ്ങുന്നതായും കർഷകൻ കൂടിയായ സുരേഷ് കുമാർ പറഞ്ഞു.