20 April 2024 Saturday

കോവിഡ്‌ 3 മലയാളികള്‍കൂടി വിദേശത്ത്‌ മരിച്ചു

ckmnews

കോഴിക്കോട്/തൃശൂര്‍/

പത്തനംതിട്ട

കോവിഡ് ബാധിച്ച്‌ മൂന്ന് മലയാളികള്‍ കൂടി വിദേശത്ത് മരിച്ചു. കോഴിക്കോട് വടകര പുത്തൂര്‍ സ്വദേശി ഷാര്‍ജയിലും തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി ദുബായിലും പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അബുദാബിയിലുമാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച്‌ വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 44ആയി.


വടകര കെഎസ്‌ഇബി സബ്സ്റ്റേഷന് സമീപം ഒതയോത്ത് അഷറഫ് (62) ആണ് ഷാര്‍ജയില്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവെ ബുധനാഴ്ച രാവിലെയാണ് മരണം. 20 വര്‍ഷമായി ദുബായിലെ അഷ്റഫ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മാനേജരാണ്. ഭാര്യ: ലൈല. മക്കള്‍: ജംഫി, ജംനാസ്, ജസ്മിന. മരുമക്കള്‍: ഫൈസല്‍ (കുവൈത്ത്), ഷഹാന ഷെറിന്‍.സഹോദരങ്ങള്‍: കരീം (കുട്ടങ്ങാരം), അമീര്‍ (ദുബായ്), സലാം (വേളം പഞ്ചായത്ത്). മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഷാര്‍ജയില്‍ കബറടക്കും.


ഗുരുവായൂര്‍ കോട്ടപ്പടി താഴിശേരി പനക്കല് പരേതനായ കുമാരന്റെ മകന് ബാബുരാജ് (55) ആണ് ദുബായില്‍ മരിച്ചത്. സംസ്കാരം ദുബായ് ജബല് അലിയില് വ്യാഴാഴ്ച നടക്കും. നാലുദിവസം മുമ്ബാണ് അസുഖ ബാധിതനായി ദുബായ് റാഷിദ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. റെന്റ് എ കാര് കമ്ബനിയിലെ ഡ്രൈവറായിരുന്നു.

ആറ് മാസം മുമ്ബ് നാട്ടില് വന്നിരുന്നു. അമ്മ: സുലോചന. ഭാര്യ: ഷീന. മകന്: ആദര്ശ് (മെക്കാനിക്കല് ഡിപ്ലോമ വിദ്യാര്ഥി). ഒമ്ബത് വര്ഷം മുമ്ബാണ് കുന്നംകുളം കിഴൂര് സ്വദേശിയായ ബാബുരാജ് താഴിശേരിയില് താമസമാക്കിയത്.


കോട്ടാങ്ങല്‍ കുളത്തൂര്‍ പുത്തൂര്‍പ്പടി തടത്തില്‍ പടിഞ്ഞാറേതില്‍ മുളക്കല്‍ അജിത്കുമാര്‍ ഗോപിനാഥന്‍ (42) യൂണിവേഴ്സല്‍ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് കമ്ബനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും മക്കളും, ഭാര്യാമാതാവും അബുദാബിയിലുണ്ട്. ഇവരെല്ലാവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഭാര്യ: രേഖ വായ്പൂര് പെരുമ്ബാറ തോങ്കടയില്‍ കുടുംബാംഗം. മക്കള്‍: അനഞ്ജയ്, ഹണി.