25 April 2024 Thursday

തവനൂർ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് തീരദേശ സമരയാത്രയുടെ ലോഗോ സ്വാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

ckmnews

തവനൂർ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് തീരദേശ സമരയാത്രയുടെ ലോഗോ സ്വാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു


എടപ്പാൾ :ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ തീരദേശത്തെ മത്സ്യ തൊഴിലാളികളെ വഞ്ചിച്ച സർക്കാരിന്റെ കടൽ കൊള്ളയിൽ പ്രതിഷേധിച്ച് കടലും കടൽതീരവും

കടലിന്റെ മക്കൾക്ക് എന്ന പ്രമേയത്തിൽ മാർച്ച്‌ പന്ത്രണ്ടിന് അഴിമുഖം മുതൽ ആശാൻപടി വരെ

തവനൂർ നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന തീരദേശ സമരയാത്രയുടെ ലോഗോ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്‌ പാണക്കാട് സ്വാദിഖലി ശിഹാബ്  പ്രകാശനം ചെയ്തു. 

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സിപി ബാവഹാജി, എം അബ്ദുള്ളകുട്ടി,ഇബ്രാഹിം മൂതൂർ, ആർ കെ ഹമീദ്, കുഞ്ഞിപ്പ ഹാജി, പത്തിൽ അഷ്‌റഫ്‌, ലത്തീഫ് ഐങ്കലം, എൻകെ റഷീദ്, തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഐപി ജലീൽ, ജനറൽ സെക്രട്ടറി ജംഷീർ കൈനിക്കര, ട്രഷറർ പത്തിൽ സിറാജ്, പിഎസ് ശിഹാബ് തങ്ങൾ, കെഎസ് സിദ്ധീഖ്, സിപി ഷാനിബ്, വിപി റഷീദ്, ഇ പി അലി അഷ്‌ക്കർ എന്നിവർ പങ്കെടുത്തു