24 April 2024 Wednesday

എടപ്പാൾ കുറ്റിപ്പുറം റോഡിൽ പുൽക്കാടുകൾക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി

ckmnews

എടപ്പാൾ കുറ്റിപ്പുറം റോഡിൽ പുൽക്കാടുകൾക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി


എടപ്പാൾ:സംസ്ഥാനപാതയോട് ചേർന്നുള്ള എടപ്പാൾ കുറ്റിപ്പുറം റോഡിൽ പുൽക്കാടുകൾക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 തിനോടെയായിരുന്നു സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊന്നാനിയിൽ നിന്നും അഗ്നി ശമന സേനയെത്തിയാണ് തീ അണച്ചത്.സീനിയർ ഫയർ & റെസക്യൂ ഓഫീസർ രമേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ ഫയർ & റെസക്യൂ ഓഫീസർമാരായ മുഹമ്മദ് ഷെഫീഖ്. സഫീർ എ.പി, മിഥുൻ എം,, സനൂപ് കെ എ, സുരേഷ് എം എന്നിവർ ചേർന്നാണ് തീ അണച്ചത്.