28 March 2024 Thursday

കളിമുറ്റം കുട്ടായ്മ ഹരിത കളിമുറ്റം എന്ന പേരിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു

ckmnews

കളിമുറ്റം കുട്ടായ്മ ഹരിത കളിമുറ്റം എന്ന പേരിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു 


ചങ്ങരംകുളം: PCNGHSS മൂക്കുതല  85,86 പൂർവ്വ വിദ്യാർത്ഥി സംഘടനയായ കളിമുറ്റം കുട്ടായ്മ ഹരിത കളിമുറ്റം എന്ന പേരിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു ആലങ്കോട് നന്നംമുക്ക് പഞ്ചായത്തുകളിലെ  കൂട്ടായിമ അംഗങ്ങളുടെ 10 ഏക്കർ  തരിശു ഭൂമിയും കൃഷി സ്ഥലങ്ങളും ഏറ്റെടുത്തു ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന  കൃഷിയുടെ ഔപചാരികമായ ഉദ്ഘാടനം കുട്ടായിമ അംഗം വാവുട്ടി ആലംകോഡിന്റെ ഉദിന്പറമ്പിലുള്ള ഒരേക്കർ തരിശു ഭൂമിയിൽ ആലംകോട് അഗ്രികൾച്ചറൽ  ഓഫിസർ  സുരേഷ് ടി എം   നിർവഹിച്ചു.ആക്രികൾച്ചറൽ അസിസ്റ്റന്റ് ഓഫിസർ വിജിത് പി വി  കളിമുറ്റം സെക്രട്ടറി  ഇസ്മായിൽ മാമു  വി വി ഗിരീഷ്, ടി എം എ ഗഫൂർ ചേലക്കടവ്, റഷീദ് മൈക്രോ,  സുരേഷ് കല്ലൂർമ  വേലായുധൻ സുനിൽ  സലാം  വേണുഗോപാൽ ഹംസ മുഹമ്മദ് കുട്ടി രാജീവൻ അശോകൻ  വേദവ്യാസൻ തുടങ്ങിയ കൂട്ടായിമ  അംഗങ്ങൾ പങ്കെടുത്തു