28 March 2024 Thursday

തെരുവ് നായക്ക് രക്ഷകനായി ശ്രീലേഷും എടപ്പാളിലെ ടെമ്പോ ട്രാവലർ ഡ്രെവർമാർ

ckmnews

തെരുവ് നായക്ക് രക്ഷകനായി ശ്രീലേഷും എടപ്പാളിലെ ടെമ്പോ ട്രാവലർ ഡ്രെവർമാർ 


എടപ്പാൾ:വാഹനാപകടത്തിൽ പരിക്കേറ്റ തെരുവ് നായക്ക് രക്ഷകനായി എടപ്പാളിലെ ടെമ്പോ ട്രാവലർ ഡ്രെവർമാർ.

എടപ്പാൾ കുറ്റിപ്പുറം റോഡിൽ   വാഹനമിടിച്ച് റോഡരികിൽ കിടന്ന തെരുവ് നായയെ കണ്ട ടെമ്പോ ട്രാവലർ ഡ്രെവർമാർ പരിസ്ഥിതി പ്രവർത്തകനും മൃഗ സ്നേഹിയുമായ ശ്രീജേഷിനെ വിവരമറിയിക്കുകയായിരുന്നു.ശ്രീജേഷെത്തി

കാലിന് പരിക്കേറ്റ നായയെ പ്രഥമശുശ്രൂഷ നൽകി, ആവശ്യമായ മരുന്നും മറ്റും ഡ്രൈവർമാർ ഒരുക്കി നൽകി.നായയെ തുടർ ചികിത്സക്കായികൊണ്ടു പോകാനുള്ള ശ്രമത്തിലാണെന്ന് ശ്രിജേഷ് പറഞ്ഞു.