25 April 2024 Thursday

ഫാഷൻ മേറ്റ്‌ ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് നാല് ദിവസത്തെ ക്യാമ്പ് അവസാനിച്ചു

ckmnews

ഫാഷൻ മേറ്റ്‌ ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് നാല് ദിവസത്തെ ക്യാമ്പ് അവസാനിച്ചു


എടപ്പാൾ : കോവിഡ് പ്രതികൂല സാഹചര്യത്തിൽ അടച്ചിടേണ്ടി  വന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് പുത്തനുണർവ് സമ്മാനിച്ചു ഫാഷൻ മേറ്റ്‌ ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധേയമാകുന്നു.വ്യത്യസ്ത വിഷയങ്ങളിൽ വേറിട്ട പരിശീലകരുമായി നാല് ദിവസത്തെ ക്യാമ്പ് പര്യവസാനിച്ചു.ഇന്ദിരാഗാന്ധി നാഷണൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ അഫലിയേഷൻ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ, ഹന്ന സലീം എന്നിവർ ചേർന്നു മാനേജിങ് ഡയറക്ടർ ഷാഫി തച്ചുപറമ്പിൽ, കോഴ്സ് ഡയറക്ടർ ശബാബീന എന്നിവർക്ക് സമർപ്പിച്ചു.പരിശീലനപരിപാടിക്ക് ഗണേശൻ (എക്സൈസ് ഓഫീസർ ) റസാൻ നിസാമി, റംഷാദ് സൈബർമീഡിയ,ദേവൂട്ടി ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി. എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുബൈദ ടീച്ചർ, മാധ്യമ പ്രവർത്തകൻ ഫഖ്‌റുദ്ധീൻ പന്താവൂർ, മുജീബ് റഹ്മാൻ  എന്നിവർ മുഖ്യാതിഥികളായി. പൂർവ്വവിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം ഹലീമ നിർവഹിച്ചു.ഷാഹിന,ബുദ്ധിമപ്രിയദർശൻ, ഷാനി, സുധീർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു