24 April 2024 Wednesday

മലപ്പുറം ജില്ലയിൽ 298 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ckmnews

മലപ്പുറം ജില്ലയിൽ 298 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് അഞ്ച്) 298 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 288 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


ജില്ലയില്‍ ചികിത്സയിലായിരുന്ന 196 പേരാണ് ഇന്ന് കോവിഡ് വിമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,15,997 ആയി. 18,773 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,514 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 157 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 63 പേരും 29 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 575 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്നതാണ് ജില്ല നേരിടുന്ന പ്രധാന പ്രതിസന്ധി. ഇത് തരണം ചെയ്യാന്‍ പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ മഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


മാര്‍ച്ച് അഞ്ച് വെള്ളിയാഴ്ച മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 03

ആലങ്കോട് 02

ആലിപ്പറമ്പ് 02

അമരമ്പലം 04

ആനക്കയം 02

അങ്ങാടിപ്പുറം 05

അരീക്കോട് 01

ചാലിയാര്‍ 01

ചീക്കോട് 08

ചേലേമ്പ്ര 04

ചെറിയമുണ്ടം 01

ചെറുകാവ് 02

ചോക്കാട് 03

ചുങ്കത്തറ 02

എടക്കര 05

എടപ്പാള്‍ 18

എടവണ്ണ 02

എടയൂര്‍ 01

കല്‍പകഞ്ചേരി 03

കണ്ണമംഗലം 03

കരുളായി 02

കരുവാരക്കുണ്ട് 01

കാവനൂര്‍ 01

കോഡൂര്‍ 02

കൊണ്ടോട്ടി 04

കൂട്ടിലങ്ങാടി 02

കോട്ടക്കല്‍ 02

കുറുവ 03

കുറ്റിപ്പുറം 03

കുഴിമണ്ണ 04

മക്കരപ്പറമ്പ് 02

മലപ്പുറം 17

മമ്പാട് 02

മംഗലം 02

മഞ്ചേരി 03

മങ്കട 01

മാറഞ്ചേരി 10

മൂന്നിയൂര്‍ 03

മൂത്തേടം 01

മൊറയൂര്‍ 01

മുതുവല്ലൂര്‍ 01

നന്നമ്പ്ര 01

നന്നംമുക്ക് 07

നെടിയിരുപ്പ് 01

നിലമ്പൂര്‍ 06

ഒതുക്കുങ്ങല്‍ 02

ഒഴൂര്‍ 09

പള്ളിക്കല്‍ 04

പാണ്ടിക്കാട് 09

പരപ്പനങ്ങാടി 01

പറപ്പൂര്‍ 14

പെരിന്തല്‍മണ്ണ 08

പെരുമണ്ണ ക്ലാരി 03

പെരുമ്പടപ്പ് 09

പെരുവള്ളൂര്‍ 02

പൊന്മുണ്ടം 01

പൊന്നാനി 13

പോരൂര്‍ 03

പോത്തുകല്ല് 01

പുലാമന്തോള്‍ 01

പുളിക്കല്‍ 02

പുല്‍പ്പറ്റ 01

താനൂര്‍ 02

തലക്കാട് 02

തേഞ്ഞിപ്പലം 01

തെന്നല 02

തിരുനാവായ 10

തൃക്കലങ്ങോട് 02

തൃപ്രങ്ങോട് 02

തിരൂര്‍ 04

തിരൂരങ്ങാടി 03

വളാഞ്ചേരി 02

വള്ളിക്കുന്ന് 07

വട്ടംകുളം 01

വാഴക്കാട് 06

വാഴയൂര്‍ 02

വഴിക്കടവ് 01

വെളിയങ്കോട് 02

വേങ്ങര 07

വെട്ടം 01

വണ്ടൂര്‍ 04