28 March 2024 Thursday

ഹംസ അണ്ണക്കമ്പാട് സ്മാരക മഹാത്മ പുരസ്കാരം ഫോറം ഗ്രൂപ്പിന്

ckmnews

ഹംസ അണ്ണക്കമ്പാട് സ്മാരക മഹാത്മ പുരസ്കാരം ഫോറം ഗ്രൂപ്പിന്


എടപ്പാൾ: മാധ്യമ പ്രവർത്തകനും  രാഷ്ട്രീയ-സാമൂഹിക _ സാംസ്കാരിക നേതാവുമായിരുന്ന

ഹംസ അണ്ണക്കമ്പാടിൻ്റെ സ്മരണക്കായി

ഏർപ്പെടുത്തിയ മഹാത്മ പുരസ്കാരം ഫോറം ഗ്രൂപ്പിന്

റിലീഫ് സെൽ ഏർപ്പെടുത്തിയ പതിനെട്ടാമത്

വർഷത്തെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനം കൂടി മുൻനിർത്തിയാണ് പുരസ്കാരത്തിന് ഫോറം ഗ്രൂപ്പിനെ തിരഞ്ഞെടുത്തത്. ഹംസ അണ്ണക്കമ്പാടിൻ്റെ പതിനെട്ടാം അനുസ്മരണ സമ്മേളനത്തിൽ വച്ച് ഏപ്രിൽ ആദ്യവാരം എടപ്പാളിൽ ഫോറം ഗ്രൂപ്പ് സാരഥികളായ ടി.വി. സിദ്ധീഖ്, ടി.വി. തൽഹത്ത് എന്നിവർക്ക് പുരസ്കാരം സമർപ്പിക്കും. തിരഞ്ഞെടുത്ത നിർധനരായ കുടുംബങ്ങൾക്ക് സഹായ വിതരണവും ഇതിൻ്റെ ഭാഗമായി നടത്തും. സ്വദേശത്തും, വിദേശത്തും വിവിധ മേഖലകളിൽ അശരണർക്ക് കൈത്താങ്ങായി പ്രവർത്തിക്കുകയാണ് ഫോറം ഗ്രൂപ്പ്.