20 April 2024 Saturday

കാട്ടുതീ; ജാഗ്രത നിര്‍ദേശങ്ങള്‍

ckmnews

വനമേഖലകളോട് ചേര്‍ന്ന് താമസിക്കുന്നവരും വനാധിഷ്ടിത ഉപജീവനം നടത്തുന്നവരും കാട്ടുതീ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.

- കാട്ടിലേക്ക് തീപ്പൊരി വീഴുന്ന തരത്തിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കുക.

- വിറകടുപ്പ് കത്തിക്കുമ്ബോഴും, ചവര്‍ കത്തിക്കുമ്ബോഴും തീ പൂര്‍ണമായും കെട്ടടങ്ങി എന്നുറപ്പു വരുത്തുക.

- വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ തങ്ങളുടെ അതിരുകളില്‍ 1 മീറ്റര്‍ വീതിയില്‍ എങ്കിലും വൃത്തിയാക്കി സൂക്ഷിക്കുക.

- വനവിഭവ ശേഖരണത്തിന് പോകുന്നവര്‍ കാടിന് തീയിടുന്ന നടപടികളില്‍ ഏര്‍പ്പെടരുത്.

- നിങ്ങളുടെ സമീപ പ്രദേശങ്ങളില്‍ തീ പടരുന്നതായി കണ്ടാല്‍ ഉടനടി വനം വകുപ്പിനെയോ ഫയര്‍ ഫോഴ്സിനെയോ വിവരം അറിയിക്കുക.

- തീ കത്തിത്തുടങ്ങുന്ന സമയത്ത് തന്നെ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ തീ അണയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.

- കാട്ടുതീ കാടിനു മാത്രമല്ല നാടിനും വല്യ ആപത്താണെന്നു തിരിച്ചറിയുക.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കി പ്രസിദ്ധീകരിച്ച സംസ്ഥാന ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തന മാര്‍ഗരേഖ (State Heat Action Plan) https://sdma.kerala.gov.in/heat-action-plan/ ലിങ്കില്‍ ലഭ്യമാണ്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എങ്ങനെയെല്ലാം തയ്യാറെടുക്കണമെന്നുള്ള വിവരങ്ങളും ഉഷ്ണകാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള പൊതുവിവരങ്ങളും ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും