23 April 2024 Tuesday

ലഹരിവിമുക്ത പൊന്നാനി;ബൈക്ക് റാലി സംഘടിപ്പിക്കുന്നു

ckmnews


പൊന്നാനി:പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും യുവ സമൂഹത്തെ മോചിപ്പിക്കുക,സമൂഹത്തെ  നാശത്തിലേക്ക് കൊണ്ടെത്തിക്കുന്ന അതിഭീകരമായ ലഹരി പഥാർത്ഥങ്ങളുടെ ഉപയോഗങ്ങളെ കുറിച്ചും അതുണ്ടാക്കുന്ന ദൂഷ്യ വശങ്ങളെ കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യുക

എന്ന ലക്ഷ്യത്തോടെ,ലഹരിവിമുക്ത പൊന്നാനി എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് ബൈക്ക് റാലി സംഘടിപ്പിക്കും.മാർച്ച് 7 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് ചന്തപ്പടി പി സി ഡബ്ല്യൂ എഫ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി കോടതിപ്പടി, ബസ്റ്റാൻറ്, പുതുപൊന്നാനി,കൊല്ലൻപടി, കറുകത്തിരുത്തി വളവ്, പുറങ്ങ് , ബിയ്യം, നൈതല്ലൂർ, നരിപ്പറമ്പ്, ഈശ്വരമംഗലം വഴി ചമ്രവട്ടം ജംഗ്ഷനിൽ സമാപിക്കും.പൊന്നാനിയുടെ മഹത്തായ പാരമ്പര്യത്തെ മലീമസമാക്കി , പ്രദേശത്തിൻറ മുക്കുമൂലകളിൽ തമ്പടിച്ചിരിക്കുന്ന ലഹരി മാഫിയക്കെതിരെ പ്രതിരോധം സൃഷ്ടിക്കാൻ,യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയിടാനുമായി ലഹരിവിമുക്ത പൊന്നാനി എന്ന സന്ദേശവുമായാണ്  PCWF യൂത്ത് വിംഗ് ബൈക്ക് റാലി  സംഘടിപ്പിക്കുന്നത്.