24 April 2024 Wednesday

ചങ്ങരംകുളം വ്യാപാരി വ്യാവസായി ഏകോപന സമിതി ഭാരവാഹികളെ ആദരിച്ചു

ckmnews


ചങ്ങരംകുളം:വ്യാപാരി വ്യാവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികളെ യൂത്ത് വിങ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു.ദീര്‍ഘകാലമായ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും സാമൂഹ്യ മേഖലയിലും ജീവകാരുണ്യ മേഖലയിലും നിരവധി സേവനങ്ങള്‍ നടത്തുകയും ചെയ്ത പ്രസിഡണ്ട് പിപി ഖാലിദ്,സെക്രട്ടറി മൊയ്തുണ്ണി  എന്നിവരെയാണ് കെവിഎം ഹാളില്‍ നടന്ന സംഘടനാ തെരെഞ്ഞെടുപ്പിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരസ്കാരം നല്‍കി ആദരിച്ചത്.ട്രഷറര്‍ കൃഷ്ണന്‍ നായര്‍ പൊന്നാട അണിയിച്ചു.യൂത്ത് വിങ് ഭാരവാഹികളായ അരുണ്‍,വികെ നൗഷാദ് എന്നിവര്‍ പുരസ്കാരം സമ്മാനിച്ചു