28 March 2024 Thursday

കോവിഡ് പ്രതിസന്ധിയിലും സിപിഎം താലിബാനിസവും ഉന്മൂലന രാഷ്ട്രീയവും തുടരുന്നു:ഇപി രാജീവ്

ckmnews



ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയിലും സി.പി.എം ഉന്മൂലന രാഷ്ട്രീയവും താലിബാനിസവും തുടരുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇപി രാജീവ്.നേരത്തെ കൃപേഷിനേയും ശരത്ത് ലാലിനേയും ശുഷൈബ്നേയും കൊന്ന കേസിലെ പ്രതികളെ സംരക്ഷിക്കാൻ സർക്കാരിൻ്റെ ചട്ടുകമായി പ്രവർത്തിച്ച പൊലീസ് ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ്സ് നേതാവ് സുഹൈൽനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതികളെ പിടികൂടാതെ സർക്കാരിന് വേണ്ടി ആത്മാഭിമാനം പണയപ്പെടുത്തുകയാണെന്നും. സാലറി ചലഞ്ചിൽ സഹകരിക്കാതെ അർഹരായവർക്ക് നേരിട്ട് സഹായം എത്തിക്കാൻ യു.ഡി.എഫ് ജിവനക്കാർ ശ്രമിക്കണമെന്നും അല്ലാത്ത പക്ഷം സുഹൈൽ നെ വെട്ടിപരിക്കേൽപ്പിച്ച പ്രതികളെ സംരക്ഷിക്കാൻ ആ പണം സർക്കാർ ഉപയോഗിക്കും എന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി രാജീവ് ആരോപിച്ചു. കേരളത്തിലെ മുഴുവൻ പൊലീസ് സ്‌റ്റേഷന് മുന്നിലും സുഹൈൽ അക്രത്തിലെ പ്രതികളെ പിടികൂടുണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയത് നടത്തുന്ന നിൽപ്പ് സമരത്തിൻ്റെ ഭാഗമായി ചങ്ങരംകുളം പോലീസ് സ്‌റ്റേഷന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തിയ സമരത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ആലംകോട് യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് അരുൺലാൽ നന്നംമുക്ക് യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് അലി കെ.സിഎന്നിവർ പങ്കെടുത്തു.