29 March 2024 Friday

നിയമസഭ തെരെഞ്ഞെടുപ്പ് ചങ്ങരംകുളം പോലീസ് സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്തു

ckmnews

നിയമസഭ തെരെഞ്ഞെടുപ്പ് ചങ്ങരംകുളം പോലീസ് സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്തു


ചങ്ങരംകുളം:വരാന്‍ പോകുന്ന നിയമസഭ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പോലീസ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്തു.ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ നടന്ന സർവ കക്ഷി യോഗത്തിന്റെ തെരെഞ്ഞെടുപ്പിന്റെ സുഖമമായ നടത്തിപ്പിന് തീരുമാനങ്ങള്‍ എടുത്തു.ഏതെങ്കിലും കേസിൽ ഉൾപ്പെട്ട് വാറണ്ട് ഉള്ളവർ  എത്രയും പെട്ടെന്ന് ജാമ്യം എടുക്കണം ല്ലാത്തപക്ഷം വോട്ട് ചെയ്യാനാവില്ല.പൊതു സ്ഥലത്ത് സ്ഥാപിച്ച ബാനറുകളും ബോർഡുകളും കൊടി തോരണങ്ങളും എത്രയും പെട്ടെന്ന് അഴിച്ചു മാറ്റണം.ഹരിത പെരുമാറ്റചട്ടം കർശനമായി പാലിക്കണം.പൊതു പരിപാടികൾ നടത്താൻ മൈക്ക് പെർമിറ്റിന് ഒരാഴ്ച മുമ്പെങ്കിലും അപേക്ഷ കൊടുത്തിരിക്കണം.വിവിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഉദ്ധ്യോഗസ്ഥരും പങ്കെടുത്തു