19 April 2024 Friday

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവം 16ന് നടക്കും

ckmnews

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവം 16ന് നടക്കും


ചങ്ങരംകുളം:ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവം മാർച്ച് 16ന് കോവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്രാചാരങ്ങൾ മാത്രമായി നടത്തുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. ഈ മാസം 9ന് കൊടിയേറ്റം നടക്കും. 9 മുതൽ 15 വരെ കളംപാട്ട്, ചുറ്റുവിളക്ക്.ഉത്സവദിവസം പതിവ് പൂജകൾ, രാവിലെ 10ന് പറവെപ്പ്, വൈകിട്ട് 3ന് എഴുന്നെള്ളിപ്പ് എന്നിവ നടക്കും. മാർച്ച് 20ന് പ്രതിഷ്ഠാദിനം, തന്ത്രി പൂജ, പൊങ്കാല (പണ്ടാര അടുപ്പിൽ മാത്രം) എന്നിവ നടക്കും.