23 April 2024 Tuesday

അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളുമായി ഒരാള്‍ അറസ്റ്റില്‍ പിടിയിലായത് കൊഴിക്കര എറവക്കാട് സ്വദേശി

ckmnews

അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളുമായി ഒരാള്‍ അറസ്റ്റില്‍


പിടിയിലായത് കൊഴിക്കര എറവക്കാട് സ്വദേശി


ചങ്ങരംകുളം:ചാലിശ്ശേരി ജനമൈത്രി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അനധികൃത സ്ഫോടക വസ്തുക്കൾ പോലീസ്  പിടിച്ചെടുത്തു.കോഴിക്കര  എറവക്കാട് മങ്ങാടിപ്പുറത്ത് വീട്ടിൽ ബാവ (മൊയ്തുണ്ണി-42) യാണ്  എസ്എച്ച് ഒ ശശീന്ദ്രൻ മേലയിൽ , എസ്.ഐ. ഗോപാലൻ കെ. ജനമൈത്രി ബീറ്റ് ഓഫീസർന്മാരായ എ.ശ്രീകുമാർ , വി.ആർ.രതീഷ് എന്നിവരടങ്ങുന്ന സംഘം  വീട്ടിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.വീട്ടിനു പിറകിലെ ഷെഡിൽ നിന്ന് സ്ഫോടകവസ്തുക്കളായ പതിനഞ്ച് കിലോ കരിമരുന്നും ,വെടിയുപ്പും  പടക്കനിർമ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികളും പിടിച്ചെടുത്തു.ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം അനധികൃത മദ്യം , സ്ഫോടകവസ്തുക്കൾ   എന്നിവക്കായുള്ള റെയ്ഡ് ശക്തമാക്കുമെന്ന് എസ്.എച്ച് .ഒ ശശീന്ദ്രൻ മേലയിൽ പറഞ്ഞു.