29 March 2024 Friday

പെട്രോൾ ഡീസൽ പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു

ckmnews

പെട്രോൾ ഡീസൽ പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു


ചങ്ങരംകുളം:കേന്ദ്ര സർക്കാരിൻറെ യും സംസ്ഥാന സർക്കാരിനെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും

പെട്രോൾ ഡീസൽ പാചക വാതക സിലിണ്ടർ എന്നിവയ്ക്ക് ക്രമാതീതമായി വിലവർദ്ധിക്കുന്നതിലും പ്രതിഷേധിച്ച് നന്നംമുക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. ശാന്തിനി രവീന്ദ്രൻ  സ്വാഗതം പറഞ്ഞ ചടങ്ങ് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസന്നകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു.ഉമ്മർ കുളങ്ങര അധ്യക്ഷത വഹിച്ചു.മുഖ്യപ്രഭാഷണം സിദ്ദീഖ് പന്താവൂർ നിര്‍വഹിച്ചു. അപ്പു കെ മുരളികെ,നവാസ് വി പ്രസാദ്,ഷാജി,സഫർ, ഫാരിസ്,ഉണ്ണികൃഷ്ണൻ കമറുദ്ദീൻ, മുസ്തഫ എന്നിവർ പ്രസംഗിച്ചു.