19 April 2024 Friday

അജ്മാനില്‍ മരിച്ച ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് കബറടക്കം നടത്തും

ckmnews

അജ്മാനില്‍ മരിച്ച ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് കബറടക്കം നടത്തും


ചങ്ങരംകുളം:അജ്മാനില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച കല്ലുര്‍മ്മ തരിയത്ത് സ്വദേശി ചന്ദനത്തേല്‍ ഹൈദ്രോസ്(48)ന്റെ മൃതദേഹം നാളെ വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെ നാട്ടിലെത്തിച്ച് ഖബറടക്കം നടത്തുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. യുഎഇ യില്‍ അജ്മാന്‍  ഖലീഫ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരിക്കെയാണ് കഴിഞ്ഞ ദിവസം ഹൈദ്രോസ് മരണത്തിന് കീഴടങ്ങിയത്.കഴിഞ്ഞ 15 വര്‍ഷമായി യുഎഇ യിലെ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ റാബിയ മക്കള്‍ റിന്‍സിയ,അന്‍സാഫ്,റിദ ഫാത്തിമ.മരുമകന്‍ ഷാഫി.