19 April 2024 Friday

പ്രവാസികളുടെ ജീവന്‍ രക്ഷിക്കുക:അതിജീവന നിരാഹാര സത്യാഗ്രഹത്തിന് നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യം

ckmnews


ചങ്ങരംകുളം:പ്രവാസികളുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തുന്ന അതിജീവന നിരാഹാര സത്യാഗ്രഹത്തിന് നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യം.പ്രവാസികളുടെ ജീവൻ രക്ഷിക്കുക, പ്രവാസികൾ അന്യരല്ല അവർ നമ്മുടെ സ്വന്തം" എന്ന മുദ്രാവാക്യമുയർത്തി മലപ്പുറം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അധ്യക്ഷൻ അഡ്വ. വി വി പ്രകാശ്,  ബുധനാഴ്ച കരിപ്പൂർ വിമാനത്താവള പരിസരത്ത് നടത്തുന്ന 'അതിജീവന നിരാഹാര സത്യാഗ്രഹത്തിനാണ് നന്നമുക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി  ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.