28 March 2024 Thursday

മലപ്പുറം ജില്ലയില്‍ 322 പേര്‍ക്ക് രോഗമുക്തി: 171 പേര്‍ക്ക് രോഗം

ckmnews

മലപ്പുറം ജില്ലയില്‍ 322 പേര്‍ക്ക് രോഗമുക്തി: 171 പേര്‍ക്ക് രോഗം


മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് നാല്) 322 പേര്‍ കൂടി കോവിഡ് 19 രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,15,805 പേരായി. അതേസമയം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 171 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 158 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


18,620 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,409 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 174 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 61 പേരും 28 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 573 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.രോഗ വ്യാപനത്തിന്റെ തോത് അനുദിനം കുറയുന്നത് ആശാവഹമാണെങ്കിലും പൂര്‍ണമായും രോഗമുക്തി നേടുന്നത് വരെ ആരോഗ്യജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. പൊതു സ്ഥലങ്ങളില്‍ പോകുന്നവര്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


മാര്‍ച്ച് നാലിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 03

ആലങ്കോട് 02

ആലിപ്പറമ്പ് 03

അമരമ്പലം  02

അങ്ങാടിപ്പുറം 08

ആതവനാട് 01

ഊരകം 01

ചാലിയാര്‍ 03

ചീക്കോട്  01

ചേലേമ്പ്ര  02

ചെറിയമുണ്ടം 01

ചെറുകാവ്  01

ചുങ്കത്തറ 01

എടപ്പാള്‍ 15

എടയൂര്‍ 01

ഏലംകുളം 01

ഇരിമ്പിളിയം 03

കല്‍പകഞ്ചേരി 04

കണ്ണമംഗലം 04

കാവനൂര്‍ 01

കീഴുപറമ്പ് 01

കൊണ്ടോട്ടി 01

കോട്ടക്കല്‍ 02

കുറ്റിപ്പുറം 05

മലപ്പുറം 22

മമ്പാട് 01

മഞ്ചേരി 05

മങ്കട 01

മാറാക്കര 01

മാറഞ്ചേരി 08

മൂന്നിയൂര്‍ 02

മൂര്‍ക്കനാട് 01

മൂത്തേടം 01

മൊറയൂര്‍ 01

നന്നമ്പ്ര 01

നന്നംമുക്ക് 02

നിലമ്പൂര്‍  02

നിറമരുതൂര്‍ 01

ഒതുക്കുങ്ങല്‍ 01

ഒഴൂര്‍ 01

പള്ളിക്കല്‍ 01

പരപ്പനങ്ങാടി 01

പറപ്പൂര്‍ 01

പെരിന്തല്‍മണ്ണ 02

പെരുമണ്ണ ക്ലാരി 02

പെരുമ്പടപ്പ് 02

പെരുവെള്ളൂര്‍ 02

പൊന്മുണ്ടം 05

പൊന്നാനി 02

പോത്തുകല്ല് 01

പുലാമന്തോള്‍ 02

പുളിക്കല്‍ 02

പുഴക്കാട്ടിരി 01

താനാളൂര്‍ 06

തലക്കാട് 02

തവനൂര്‍ 01

തേഞ്ഞിപ്പലം 02

തൃക്കലങ്ങോട്  03

തിരൂരങ്ങാടി 01

വളാഞ്ചേരി 01

വളവന്നൂര്‍ 03

വള്ളിക്കുന്ന് 01

വട്ടംകുളം 04

വാഴയൂര്‍ 01

വഴിക്കടവ് 01

വെളിയങ്കോട് 04

വേങ്ങര 01

വെട്ടത്തൂര്‍ 01

വെട്ടം 01