18 April 2024 Thursday

സ്വർണവില കുറഞ്ഞ് പവന് 33,440 രൂപയായി

ckmnews

സ്വർണവില  കുറഞ്ഞ്  പവന് 33,440 രൂപയായി


സംസ്ഥാനത്ത് സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില.


ഇതിനുമുമ്പ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് വിലയിലുണ്ടായ ഇടിവ് 8,560 രൂപയായി.


ആഗോള വിപണിയിൽ ഔൺസ് സ്വർണത്തിന്റെ വില 1,711 ഡോളറായാണ് കുറഞ്ഞത്. യുഎസ് ട്രഷറി നിക്ഷേപത്തിൽനിന്നുള്ള ആദായം കൂടിനിൽക്കുന്നതാണ് സ്വർണത്തെ ബാധിച്ചത്. ഒന്നര ശതമാനത്തിനടുത്താണ് നിക്ഷേപത്തിലെ നിലവിലെ ആദായം. അതുകൊണ്ടുതന്നെ വരുമാനമൊന്നും ലഭിക്കാത്ത സ്വർണത്തിൽനിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങി.