20 April 2024 Saturday

ശുകപുരം കുളങ്കര ക്ഷേത്രപ്പാന മാർച്ച് 14 ന് നടക്കും

ckmnews

ശുകപുരം കുളങ്കര ക്ഷേത്രപ്പാന മാർച്ച് 14 ന് നടക്കും


എടപ്പാൾ: ശുകപുരം കുളങ്കര ക്ഷേത്രപ്പാന 2021 മാർച്ച് 14 ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. കോവിഡിന്റെ സാഹചര്യത്തിൽ ഈ വർഷം വീടുകളിൽ പോയി പറയെടുപ്പ് നടക്കാത്തതിനാൽ മാർച്ച് 5 മുതൽ 14 വരെ 10 ദിവസം കാലത്ത് 7 മണി മുതൽ ക്ഷേത്രനടയിൽ പറയെടുപ്പിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 14 ന് പാന ദിവസം കാലത്ത് 5.30ന് ഉഷപൂജ 7 മുതൽ പറ നിറപ്പ്, തുടർന്ന് താലത്തോട് കൂടി എഴുന്നെള്ളിപ്പ്, മേളം, ഉച്ചതിരിഞ്ഞ് തിരി ഉഴിച്ചിൽ, പാനപ്പിടുത്തം, ഗുരുതി വൈകീട്ട് തായമ്പക പാറയുടെ പ്രത്യേക ചടങ്ങുകൾ കാലത്ത് മഹാഗുരുതിയും തുടർന്ന് കൊടിയിറക്കത്തോട് കൂടി ചടങ്ങുകൾക്ക് വിരാമമാകും. അചാരപരമായി ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ചടങ്ങുകൾ പാനയുടെ പ്രത്യേകതയാണ്.