25 April 2024 Thursday

സിപിഎം അട്ടേക്കുന്ന് ബ്രാഞ്ച് കമ്മിറ്റി പ്രദേശത്ത് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:സിപിഎം അട്ടേകുന്ന് ബ്രാഞ്ച് കമ്മിറ്റി പ്രദേശത്തെ

എല്ലാ വീടുകളിലും പച്ചകറി കിറ്റ് വിതരണം ചെയ്തു.ലോക്ക് ഡൗൺ സമയത്ത് കഷ്ടപ്പെടുന്ന തദ്ദേശിയർക്ക് സിപിഐഎം ബ്രാഞ്ച് കമ്മറ്റിയുടെ സഹായ മായി 3 തവണയായി അരിയും പലചരക്ക് സാധനങ്ങളും വിതരണം ചെയ്തിരുന്നു.നാലാം ഘട്ടം എന്ന നിലയിലാണ് ബ്രാഞ്ച് പരിധിയിലെ എല്ലാ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.സിപിഐഎം ഏരിയ കമ്മറ്റി അംഗം പി വിജയൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി സികെ സുരേഷ് ബാബു,ലോക്കൽ കമ്മറ്റിയംഗം സികെ പ്രകാശൻ,നിർമ്മാണ തൊഴിലാളി പഞ്ചായത്ത് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ഡിവൈഎഫ്ഐ ഭാരവാഹി അമീർ,സഫാ ഫ്,പപ്പൻ,ശ്രിജിത്ത്, പാർട്ടി മെമ്പർമാരായ രതീഷ് കുമാർ-സുന്ദരൻ ടിപി,സികെ പ്രസാദ്,ബഷീർ,മാനുണി,രവി മാഷ്,എന്നിവർ നേതൃത്വം നൽകി.