29 March 2024 Friday

പ്രകൃതി സംരക്ഷ സംഘത്തിന്റെ സംസ്ഥാന തല പ്രോഗ്രാമായ "പറവകൾക്കായി സ്നേഹ തണ്ണീർ കുടം" പദ്ധതിക്ക് തുടക്കമായി.

ckmnews

പ്രകൃതി സംരക്ഷ സംഘത്തിന്റെ സംസ്ഥാന തല പ്രോഗ്രാമായ

 "പറവകൾക്കായി സ്നേഹ തണ്ണീർ കുടം" 

പദ്ധതിക്ക് തുടക്കമായി.


കുന്നംകുളം:പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടത്തിവന്നിരുന്ന സ്നേഹ തണ്ണീർ കുടം പദ്ധതിയുടെ ഈ വർഷത്തെ ഔപചാരിക ഉദ്ഘാടനം കുന്നംകുളം വിസ്ഡം കോളേജിൽ സംഘടിപ്പിച്ചു.ചടങ്ങുകൾക്ക് പ്രകൃതിസംരക്ഷണ സംഘം തൃശൂർ ജില്ലാ പ്രസിഡണ്ട് മിഷാ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.കുന്നംകുളം സർക്കിൾ ഇൻസ്പെക്ടർ എൻ.എ അനൂപ് ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.  സിനിമാ നിർമാതാവ് നെൽസൺ ഐപ്പ് ചടങ്ങിൽ മുഖ്യതിഥിയായിരുന്നു.പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ് എൻ പദ്ധതി വിശദീകരണം നടത്തി.പ്രകൃതി സംരക്ഷണ സംഘം എക്സിക്യൂട്ടിവ് അംഗം ശങ്കരനാരായണൻ , പ്രകൃതി സംരക്ഷണ സംഘം ഏരിയ കമ്മറ്റിയംഗം ഡോ.ജോൺസൺ ആളുർ, വിസ്ഡം കോളേജ് അധ്യാപകൻ രാജഗോപാൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.വിസ്ഡം കോളേജ് പ്രിൻസിപ്പാൾ ദിവ്യ പി.കെ സ്വാഗതവും പ്രകൃതി സംരക്ഷണ സംഘം മീഡിയ കോഡിനേറ്റർ റഫീഖ് കടവല്ലൂർ  നന്ദി പറഞ്ഞു. പറവകൾക്ക് ദാഹമകറ്റാൻ ഒരു കുടം വെള്ളം നമ്മളും വെയ്ക്കണം എന്ന ആശയം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്നതാണ് "സ്നേഹ തണ്ണീർ കുടം "

പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.    പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ  നടത്താൻ പോകുന്ന സ്നേഹ തണ്ണീർ കുടം പദ്ധതിയുടെ ഈ വർഷത്തെ ആദ്യം പ്രോഗ്രാം കൂടിയാണ്. വരും ദിനങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രോഗ്രാമുകൾ നടത്തപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു.