29 March 2024 Friday

മാറഞ്ചേരി പഞ്ചായത്ത്‌ പ്രവാസി ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

ckmnews

മാറഞ്ചേരി പഞ്ചായത്ത്‌ പ്രവാസി ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു


എരമംഗലം:മാറഞ്ചേരി പഞ്ചായത്ത്‌ പ്രവാസി ലീഗ് കൺവെൻഷൻ പുറങ്ങ് സിഎച്ച് സൗധത്തിൽ പിസി അബ്ദുള്ള യുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത്‌ മുസ്ലിംലീഗ് പ്രസിഡണ്ട്‌  ഐപി അബ്ദുള്ള ഉത്ഘാടനം ചെയ്തു.പഞ്ചായത്തിലെ മുഴുവൻ പ്രവാസികളെയും  പ്രവാസി ക്ഷേമ ബോർഡിലും വിവിധ സർക്കാർ ആനുകൂല്യങ്ങളുടെയും ഗുണബോക്താക്കളാക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി.കൺവെൻഷനിൽ ടികെ അബ്ദുൽ റഷീദ് കെ ടി അബ്ദുൽ ഗനി സക്കീർ കോയവി ഷഫീഖ് അലി അക്ബർ ഹുദവി മുസ്തഫ പുറങ് ഖത്തർ കെഎംസിസി ടി മുസ്തഫ,പിവിസി അബൂബക്കർ, നൗഷാദ് മാറഞ്ചേരി,കബീർ കാഞ്ഞിരമുക്ക്,കെ വി കുഞ്ഞിമോൻ,കെ വി എം അഷ്‌റഫ്‌,ഷുക്കൂർ മാറഞ്ചേരി,പി വി ഷൗക്കത്ത്,,വഹാബ് മാറഞ്ചേരി ദുബൈ കെഎംസിസി, എന്നിവർ പ്രസംഗിച്ചു.പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ട്‌ ടി വി താജുദ്ധീൻ.വൈസ് പ്രസിഡണ്ട്‌ പിവിസി അബൂബക്കർ.മുഹമ്മദ്‌ കുട്ടി തറമ്മൽ.ഹംസ പനമ്പാട് എന്നിവരെയും നറൽ സെക്രട്ടറി വിപി ഹസ്സൻ പുറങ്ങ്,ജോയിൻ സെക്രട്ടറിമാരായി നൗഷാദ് പരിച്ചകം,കെവിഎം അഷ്‌റഫ്‌,സി ഹംസ  എഎം നഗർ,ട്രഷറർ കെവി അബൂബക്കർ പുളിക്കക്കടവ് എന്നിവരെ തിരഞ്ഞെടുത്തു. കെ വി കുഞ്ഞിമോൻ,സ്വാഗതവും യൂ എ നാസർ  നന്ദിയും പറഞ്ഞു