Town
ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി അജ്മാനില്‍ മരിച്ചു
ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി അജ്മാനില്‍ മരിച്ചു
ചങ്ങരംകുളം:ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി അജ്മാനില്‍ മരിച്ചു.കല്ലുര്‍മ്മ തരിയത്ത് താമസിക്കുന്ന ചന്ദനത്തേല്‍ ഹൈദ്രോസ്(48)ആണ് യുഎഇ യില്‍ അജ്മാന് ഖലീഫ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്.അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി ആശുപത്രിയില്‍ കഴിഞ്ഞ ഹൈദ്രോസ് ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.കഴിഞ്ഞ 15 വര്‍ഷമായി യുഎഇ യിലെ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ റാബിയ മക്കള്‍ റിന്സിയ,അന്‍സാഫ്,റിദ ഫാത്തിമ.മരുമകന് ഷാഫി.മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു