20 April 2024 Saturday

പൊന്നാനിയില്‍ ഇത്തവണ മത്സരം മുറുകും ഇടത് കോട്ട പൊളിക്കാന്‍ യുഡിഎഫ് യുവനേതാവിനെ മത്സരത്തിനിറക്കും

ckmnews

പൊന്നാനിയില്‍ ഇത്തവണ മത്സരം മുറുകും


ഇടത് കോട്ട പൊളിക്കാന്‍ യുഡിഎഫ്  യുവനേതാവിനെ മത്സരത്തിനിറക്കും


പൊന്നാനി:നിയമസഭതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മണ്ഡലങ്ങളില്‍ നിര്‍ത്തേണ്ട സ്ഥാനാര്‍ത്ഥികളുടെ അവസാന സാധ്യത പട്ടിക പുറത്തിറക്കി കഴിഞ്ഞു.കുത്തക എന്ന് അവകാശപ്പെടാന്‍ ഇല്ലെങ്കിലും മൂന്ന് തവണ തുടര്‍ച്ചയായി ഇടത്പക്ഷം വിജയിച്ച് കയറിയ പൊന്നാനിയില്‍ ഇടത് കോട്ട പൊളിക്കാന്‍ യുഡിഎഫ്  യുവനേതാവിനെ മത്സരത്തിനിറക്കുമെന്ന് ഏറെകുറെ ഉറപ്പായി കഴിഞ്ഞു.അവസാന സാധ്യത ലിസ്റ്റില്‍ കോണ്‍ഗ്രസ്സിലെ യുവ നേതാക്കളായ സിദ്ധിക്ക്  പന്താവൂരും എഎം രോഹിത്തുമാണെന്നാണ് വിവരം.രോഹിത്തിനെക്കാള്‍ മണ്ഡലത്തില്‍ കൂടുതല്‍ വിജയ സാധ്യത സിദ്ധിക്ക് പന്താവൂരിനാണെന്ന വിലയിരുത്തല്‍ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.അടുത്ത ദിവസങ്ങളില്‍ തന്നെ പൊന്നാനിയില്‍ അങ്കം കുറിക്കാനുള്ള യുവനേതാവിനെ യുഡിഎഫ് പ്രഖ്യാപിക്കും.ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ സിദ്ധിക്കിന് മണ്ഡലത്തിലെ പരിചയസമ്പന്നത ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.ശ്രീരാമകൃഷ്ണന്‍ തന്നെയാവും  പൊന്നാനിയില്‍ വീണ്ടും മത്സരരംഗത്ത് എന്നത് വെല്ലുവിളിയാണെങ്കിലും മുന്‍കാലങ്ങളില്‍ യുഡിഎഫിനും കോണ്‍ഗ്രസ്സിനും ഉള്ളിലുണ്ടായിരുന്ന പാലം വലികള്‍ ഇത്തവണ ഉണ്ടാകില്ലെന്നും യുവനേതാവിനെ ഇറക്കി ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കാന്‍ കഴിയുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്.സര്‍ക്കാരിനെ ഉയര്‍ന്ന് വന്ന അഴിമതി ആരോപണങ്ങള്‍ക്കും സ്വജനപക്ഷപാതങ്ങള്‍ക്കും എതിരായി ശ്രദ്ധേയമായ നിരവധി ഇടപെടലുകള്‍ നടത്തുകയും സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുയയും ചെയ്ത് സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധേയനാണ് സിദ്ധിക്ക് പന്താവൂര്‍ എന്നതും പരിഗണനാ ലിസ്റ്റില്‍ സിദ്ധിക്കിന് സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.