25 April 2024 Thursday

മലപ്പുറം ജില്ലയിൽ 344 പേര്‍ക്ക് രോഗബാധ: 288 പേര്‍ക്ക് രോഗമുക്തി

ckmnews



മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് രണ്ട്) 344 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 328 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇന്ന് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ ചികിത്സയിലായിരുന്ന 288 പേരാണ് ഇന്ന് കോവിഡ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,15,076 ആയി. 19,432 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,690 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 183 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 58 പേരും 41 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 571 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മാര്‍ച്ച് രണ്ടിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 05

ആലങ്കോട് 03

ആലിപ്പറമ്പ്  04

അരീക്കോട് 02

ഊരകം 02

ചാലിയാര്‍ 02

ചീക്കോട്  02

ചേലേമ്പ്ര 121

ചെറിയമുണ്ടം 03

ചെറുകാവ് 03

ചുങ്കത്തറ 01

എടക്കര  01

എടപ്പാള്‍ 07

എടവണ്ണ  02

എടയൂര്‍ 03

ഇരിമ്പിളിയം 01

കാലടി 05

കല്‍പകഞ്ചേരി 01

കണ്ണമംഗലം 07

കരുവാരക്കുണ്ട്  01

കാവനൂര്‍ 03

കീഴാറ്റൂര്‍ 01

കൊണ്ടോട്ടി 01

കൂട്ടിലങ്ങാടി 01

കോട്ടക്കല്‍ 01

കുറുവ  03

കുറ്റിപ്പുറം  02

കുഴിമണ്ണ 02

മലപ്പുറം 19

മമ്പാട് 02

മംഗലം 05

മഞ്ചേരി  17

മാറാക്കര  01

മാറഞ്ചേരി  01

മേലാറ്റൂര്‍ 01

മൂന്നിയൂര്‍  02

മൂര്‍ക്കനാട് 01

മുതുവല്ലൂര്‍ 07

നന്നമ്പ്ര 01

നന്നംമുക്ക്  01

നിലമ്പൂര്‍ 04

നിറമരുതൂര്‍ 02

ഒഴൂര്‍ 04

പള്ളിക്കല്‍  02

പറപ്പൂര്‍ 02

പെരിന്തല്‍മണ്ണ 02

പെരുമണ്ണ ക്ലാരി 01

പെരുമ്പടപ്പ്  02

പെരുവല്ലൂര്‍ 10

പൊന്മള 01

പൊന്നാനി 06

പൂക്കോട്ടൂര്‍ 04

പോരൂര്‍  02

പോത്തുകല്ല്  02

പുലാമന്തോള്‍ 03

പുല്‍പ്പറ്റ 01

താനാളൂര്‍ 01

താനൂര്‍ 01

തലക്കാട് 01

തവനൂര്‍ 01

തേഞ്ഞിപ്പലം  02

തെന്നല 04

തിരുനാവായ 01

തിരുവാലി  02

തൃക്കലങ്ങോട് 02

തൃപ്രങ്ങോട് 03

തിരൂരങ്ങാടി 01

വളാഞ്ചേരി 01

വളവന്നൂര്‍  02

വള്ളിക്കുന്ന്  06

വാഴക്കാട്  01

വഴിക്കടവ് 03

വെളിയങ്കോട് 03

വേങ്ങര 07

വെട്ടത്തൂര്‍ 01

വെട്ടം 02

വണ്ടൂര്‍ 03