25 April 2024 Thursday

വാഹന പണിമുടക്ക് പൂർണ്ണം ചിലയിടങ്ങളില്‍ കച്ചവടസ്ഥാപനങ്ങളും അടഞ്ഞ് കിടന്നു

ckmnews

വാഹന പണിമുടക്ക് പൂർണ്ണം ചിലയിടങ്ങളില്‍ കച്ചവടസ്ഥാപനങ്ങളും അടഞ്ഞ് കിടന്നു


എടപ്പാൾ: പെട്രോൾ ഡീസൽ വില വർധനവിനെതിരെ വിവിധ 

മോട്ടോർ വാഹന തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത 

വാഹന പണിമുടക്ക് ചങ്ങരംകുളം, എടപ്പാൾ മേഖലയിൽ പൂർണ്ണം. 

സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത് 

റൂട്ട് ബസുകളും 

ടാക്സികളും പണിമുടക്കിയതോടെ 

ടൗണുകളിലേക്ക് ആളുകൾ കാര്യമായി എത്തിയില്ല ഇത് വ്യാപാര മേഖലയേയും ബാധിച്ചു. പല കടകളും നേരത്തെ തന്നെ 

അടച്ചുപൂട്ടി.പണിമുടക്ക് മുന്നിൽ കണ്ട് ചില കടകൾ തുറന്നില്ല ഇത് പല സ്ഥലത്തും ഹർത്താലിൻ്റെ പ്രതീധി തീർത്തു. ഓട്ടോ,ടാക്സി, ഗുഡ്സ്, ബസ് സ്റ്റാൻഡ്കളും 

എല്ലാം ഒഴിഞ്ഞു കിടന്നു. പലയിടത്തും പണിമുടക്കിൻ്റെ ഭാഗമായി പ്രകടനവും നടന്നു