20 April 2024 Saturday

വനിതാ ദിനത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ ദീര്‍ഘകാലമായി ജോലി ചെയ്യുന്ന വനിതകളെ ആദരിക്കും

ckmnews

വനിതാ ദിനത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ ദീര്‍ഘകാലമായി ജോലി ചെയ്യുന്ന വനിതകളെ ആദരിക്കും


ചങ്ങരംകുളം:വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ്  വനിതാവിംഗിന്റെ നേതൃത്വത്തില്‍ 15 വര്‍ഷത്തിലതികമായി ചങ്ങരംകുളത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതകളെ ആദരിക്കും. വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 9ന് നടക്കുന്ന സംഗമത്തിലാണ് ആദരിക്കല്‍ ചടങ്ങ് ഒരുക്കുന്നത്.വനിത അംഗങ്ങളുടെ വിവിധ കലാ പരിപാടികളും കുടുംബങ്ങളെ സംഘടിപ്പിച്ച് ബോധവത്ക്കരണ ക്ളാസും നടക്കും.യോഗത്തില്‍ വനിതാ വിംഗ് പ്രസിഡണ്ട് ഗീതാലാല്‍ അധ്യക്ഷത വഹിച്ചു.വനിതാ വിംഗ് ഭാരവാഹികളായ ഷഹന,റജീന,കെ വി വി ഇ എസ് ഭാരവാഹികളായ പിപി ഖാലിദ്,ഒ മൊയ്തുണ്ണി,വികെ നൗഷാദ്,സലീം കാഞ്ഞിയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.