28 March 2024 Thursday

ക്യാൻസർ രോഗികൾക്ക് കേശം ദാനം ചെയ്ത് അമ്മയും മകളും

ckmnews



ചങ്ങരംകുളം:ക്യാൻസർ രോഗികൾക്ക് കേശം ദാനം ചെയ്ത് അമ്മയുടെയും മകളുടെയും മാതൃകാപ്രവൃത്തി ശ്രദ്ധേയമായി.ചങ്ങരംകുളം മുത്തൂർ  സ്വദേശിയായ  രാജീവിന്റെ ഭാര്യ സിനിത മകൾ അവൈഗ എന്നിവരാണ് തങ്ങളുടെ തലമുടി മുറിച്ച് ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സമ്മാനിച്ച് സമൂഹത്തിന് മാതൃക കാണിച്ചത്.കോഴിക്കോട് ഹെയർ ബാങ്കിലേക്കാണ് ഇരുവരും കേശം ദാനം ചെയ്ത് മാതൃകയായത്