29 March 2024 Friday

എസ് ഹരീഷിൻ്റെ മീശ എന്ന നോവലിൻ്റെ വായനാനുഭവ ചർച്ച നടത്തി.

ckmnews



ചങ്ങരംകുളം:ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എസ് ഹരീഷിൻ്റെ വിവാദങ്ങൾ സൃഷ്ടിച്ച മീശ എന്ന നോവലിൻ്റെ വായനാനുഭവ ചർച്ച നടത്തി. കഥാകൃത്ത്സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി ആമുഖ പ്രഭാഷണം നിർവഹിച്ചു.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ പ്രസിഡൻ്റ് എം. ശ്രീധരൻ മോഡറേറ്ററായി. സി.വിജയൻ, രാജലക്ഷ്മി, നളിനി പയ്യന്നൂർ, ഹമീദ് ചങ്ങരംകുളം, കൃഷ്ണൻ നമ്പൂതിരി, ചന്ദ്രിക രാമനുണ്ണി, സി. എം. ബാലാമണി എന്നിവർ ആശംസകൾ അറിയിച്ചു. എ.വത്സല ചർച്ചയുടെ അവലോകനം നടത്തി. കെ. വി ശശീന്ദ്രൻ ഇ.എം ഹാഷിം രചിച്ച ബുദ്ധമാനസം എന്ന കൃതി പരിചയപ്പെടുത്തി.