25 April 2024 Thursday

ഇന്ധനവിലയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് നടത്തിയ വാഹനപണിമുടക്ക് പൂര്‍ണ്ണം

ckmnews

തിരുവനന്തപുരം : ഇന്ധനവിലയില്‍ പ്രതിഷേധിച്ച്‌ മോട്ടോര്‍ വാഹനമേഖലയിലെ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്ക് പൂര്‍ണ്ണം.രാവിലെ ആറുമണിക്ക് തുടങ്ങിയ പണിമുടക്ക് ഗതാഗതമേഖലയെ സാരമായി ബാധിച്ചു.

തിരുവനന്തപുരം, കൊച്ചി, കൊഴിക്കോട് നഗരത്തില്‍ സ്വകാര്യ- പൊതുഗതാഗത വാഹനങ്ങള്‍ ഭാഗികമായി സര്‍വ്വീസ് നടത്തിയെങ്കിലും മറ്റു വാഹനങ്ങള്‍ ഓടിയില്ല.

ബി.എം.എസ്.ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.കഴിഞ്ഞ ഒരു മാസക്കാലമായി തുടരുന്ന പെട്രോള്‍ വിയിലെ വര്‍ദ്ദനവാണ് വാഹനപണികമുടക്കിന് കാരണമായത്.

ടാക്‌സി, ഓട്ടോ, സ്വകാര്യ ബസുകള്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുത്ത സാഹചര്യത്തില്‍ പൊതുഗതാഗതമേഖലയെ സമരം കാര്യമായി ബാധിച്ചിരുന്നു.

പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ വിവിധ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഠോഡല്‍ പരീക്ഷകളും എട്ടാം തിയ്യതിയിലേക്ക് മാറ്റിയിരുന്നു.

അതിനിടെ, പെട്രോളിയം, ഡീസല്‍ വിവര്‍ധനക്കെതിരെ ജനരോഷം ശക്തമാകുന്ന സാഹചര്യത്തില്‍ എക്‌സൈസ് ഡ്യൂട്ടി കുറക്കുന്നതിനായി കേന്ദ്രധനമന്ത്രാലയം ആലോചിക്കുന്നതായി സൂചനയുണ്ട്.