29 March 2024 Friday

ഡോക്ടറേറ്റ് നേടിയ ഹരി ആനന്ദ് കുമാറിന് അനുമോദനവും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവും സംഘടിപ്പിച്ചു

ckmnews

ഡോക്ടറേറ്റ് നേടിയ ഹരി ആനന്ദ് കുമാറിന് അനുമോദനവും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവും സംഘടിപ്പിച്ചു


എടപ്പാള്‍:കവുപ്ര മഹിമ കലാസമിതിയുടെ നേതൃത്വത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഹരി ആനന്ദ് കുമാറിന് അനുമോദനവും സംഘടിപ്പിച്ചു.ചടങ്ങിൽ എൻ എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രമ്യയെയും ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായന മത്സരത്തിൽ താലൂക്ക് തലത്തിലും ജില്ലാ തലത്തിലും വിജയിച്ച കുട്ടികളെയും അനുമോദിച്ചു മന്ത്രി കെ ടി ജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു.വായനശാല സെക്രട്ടറി വിനോദ് കെ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാസമിതി സെക്രട്ടറി വിഷ്ണു ശങ്കർ സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ പി വി ഉണ്ണികൃഷ്ണൻ ആശംസ  അറിയിച്ചു സംസാരിച്ചു കലാസമിതി പ്രസിഡന്റ് കെ  ഉണ്ണികൃഷ്ണൻ നന്ദി രേഖപ്പെടുത്തി