23 April 2024 Tuesday

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി ദാനം ചെയ്ത് യുവാവിന്റെ മാതൃക

ckmnews

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി ദാനം ചെയ്ത് യുവാവിന്റെ മാതൃക


ചങ്ങരംകുളം:കഴിഞ്ഞ രണ്ട് വര്‍ഷമായി പരിപാലിച്ച് വളര്‍ത്തിയ തലമുടി ക്യാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്ത് ന്യൂജെന്‍ സമൂഹത്തിന് മാതൃക കാണിക്കുകയാണ് പെരുമുക്ക് സ്വദേശിയായ യുവാവ്.ചങ്ങരംകുളം പെരുമുക്ക് സ്വദേശി ആനക്കപ്പറമ്പില്‍  അബ്ദുള്ളക്കുട്ടിയുടെ മകൻ തഫ്സീർ എന്ന 18 കാരനാണ് വളര്‍ത്തി വലുതാക്കിയ തലമുടി ക്യാന്‍സര്‍ രോഗികള്‍ക്ക് സമ്മാനിച്ചത്.തൃശ്ശൂര്‍ അമല ഹോസ്പിറ്റലിൽ എത്തി തഫ്സീര്‍ തലമുടി കൈമാറി