20 April 2024 Saturday

5000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നടത്തി

ckmnews


എരമംഗലം: കോവിഡ്-19 പാശ്ചാത്തലത്തിൽ "വിശപ്പ് കൊണ്ട് തളരാതിരിക്കാൻ ഞങ്ങളുടെ കൈത്താങ്ങ്" എന്ന ശീർഷകത്തിൽ പൊന്നാനി താലൂക്കിലെ 5000 നിർധന കുടുംബങ്ങൾക്കും പ്രയാസം പേറുന്ന പ്രവാസി കുടുംബങ്ങൾക്കും വേണ്ടി ഒരുകൂട്ടം സുമനസ്സുകൾ ഒത്തുചേർന്നത് മാതൃകപരമായി. മാപ്പിളപ്പാട്ട് ഗായകനും സ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ സലീം കോടത്തൂർ, ഇ. മൊയ്‌തു മൗലവി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട്‌ ഷാജി കാളിയതേൽ, റംഷാദ് സൈബർമീഡിയ, ഹാരിസ് വടക്കത്തേൽ, സുബൈർ പി. കെ  എന്നിവരുടെ കാർമികത്വത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്‌. അണിയപ്രവർത്തനങ്ങൾക്അലി എരമംഗലം,റമീസ് പുത്തൻപള്ളി,ഫർഷാദ് മാറഞ്ചേരി, ഫാരിസ് ആമയം, ഫാസിൽ വടക്കതെൽ,   എന്നിവരുടെ ഇടപെടലും  ശ്രദ്ധേയമാണ്. പൊന്നാനി താലൂക്കിലെ വിവിധ പ്രദേശത്തെ അർഹരായ ആളുകളിലേക്ക് കിറ്റുകൾ എത്തിക്കുന്നതിന്റെ വിതരണോത്ഘാടനം ജീവകാരുണ്യ പ്രവർത്തകൻ   ശ്രീ :ഫിറോസ് കുന്നംപറമ്പിൽ നിർവഹിച്ചു. ഇതൊരു വിശാലമായ കൂട്ടായ്മയുടെ വിജയമാണെന്നും ഈ കൂട്ടായ്മയിലൂടെ നിരവധി കർമ്മ പദ്ധതികൾ ബഹുമുഖതലത്തിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും സംഘാടക സമിതി അറിയിച്ചു.

റിപ്പോർട്ട് അറമുഖൻ സോനാരെ