19 April 2024 Friday

ജില്ലയില്‍ 241 പേര്‍ക്ക് രോഗബാധ 377 പേര്‍ രോഗമുക്തരായി

ckmnews

ജില്ലയില്‍ 241 പേര്‍ക്ക് രോഗബാധ

377 പേര്‍ രോഗമുക്തരായി


മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് ഒന്ന്) 241 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.  ഇതില്‍ 237 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ക്ക് ഉറവിടമറിയാതെയാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും തിരിച്ചെത്തിയ ഓരോരുത്തര്‍ക്കും വൈറസ് ബാധ കണ്ടെത്തി.  


 377 പേരാണ് ജില്ലയില്‍ തിങ്കളാഴ്ച വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 1,14,781 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 19,987 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,642 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 184 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 58 പേരും കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 48 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. 571 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ ഇതുവരെ മരിച്ചത്. 


പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 02

ആലങ്കോട്  02

ആനക്കയം  02

അങ്ങാടിപ്പുറം 02

അരീക്കോട്  08

ചാലിയാര്‍ 05

ചേലേമ്പ്ര 31

ചെറിയമുണ്ടം 01

ചെറുകാവ് 05

ചോക്കാട് 04

എടപ്പറ്റ 01

എടപ്പാള്‍ 18

എടവണ്ണ  01

ഏലംകുളം 01

ഇരിമ്പിളിയം 01

കാളികാവ്  02

കരുവാരക്കുണ്ട് 01

കാവനൂര്‍  01

കീഴുപറമ്പ് 01

കോഡൂര്‍ 01

കൊണ്ടോട്ടി 03

കൂട്ടിലങ്ങാടി 01

കോട്ടക്കല്‍ 03

കുഴിമണ്ണ 03

മലപ്പുറം 11

മമ്പാട്  02

മംഗലം 01

മങ്കട  01

മാറഞ്ചേരി 01

മൊറയൂര്‍ 01

മുതുവല്ലൂര്‍ 02

നന്നമ്പ്ര 01

നെടിയിരുപ്പ് 01

നിലമ്പൂര്‍ 01

ഒതുക്കുങ്ങല്‍ 01

പള്ളിക്കല്‍ 02

പാണ്ടിക്കാട് 02

പരപ്പനങ്ങാടി 02

പറപ്പൂര്‍ 06

പെരിന്തല്‍മണ്ണ 02

പെരുമ്പടപ്പ് 03

പെരുവള്ളൂര്‍ 01

പൊന്മള 01

പൊന്നാനി 07

പൂക്കോട്ടൂര്‍ 02

പോരൂര്‍ 06

പുലാമന്തോള്‍ 02

പുളിക്കല്‍ 01

പുറത്തൂര്‍ 01

പുഴക്കാട്ടിരി 01

താനാളൂര്‍ 01

തലക്കാട് 04

തേഞ്ഞിപ്പലം 04

തെന്നല 01

തിരുനാവായ 02

തിരുവാലി 02

തൃപ്രങ്ങോട് 02

തിരൂര്‍  04

തിരൂരങ്ങാടി 05

ഊര്‍ങ്ങാട്ടിരി 04

വള്ളിക്കുന്ന്  04

വട്ടംകുളം 02

വാഴക്കാട്  03

വഴിക്കടവ്  05

വെളിയങ്കോട് 03

വേങ്ങര 28

വെട്ടം 01

വണ്ടൂര്‍ 04