25 April 2024 Thursday

ഒടുവില്‍ ജംഷീനക്ക് സഹായഹസ്തമെത്തി

ckmnews


ചങ്ങരംകുളം:സ്വാ​ഗ​ത​മാ​ട് പ​തി​യി​ല്‍ മു​ഹ​മ്മ​ദിന്‍റ​യും ന​ജ്മു​ന്നീ​സ​യു​ടെ​യും മൂ​ത്ത മ​ക​ള്‍ ജം​ഷീ​ന​യു​ടെ (22) ജീ​വി​താ​ഭി​ലാ​ഷം പൂ​വ​ണി​യു​ന്നു. സാ​മ്പത്തി​ക പ്ര​യാ​സം മൂ​ലം പാ​ല​ക്കാ​ട് ചെബൈ സ്മാ​ര​ക സം​ഗീ​ത കോ​ള​ജി​ലെ പ​ഠ​നം വ​ഴി​മു​ട്ടി​യ അ​ന്ധ​വി​ദ്യാ​ര്‍​ഥി​നി​യു​ടെ തു​ട​ര്‍​പ​ഠ​ന ചു​മ​ത​ല സം​സ്കാ​ര സാ​ഹി​തി ജി​ല്ല ക​മ്മി​റ്റി ഏ​റ്റെ​ടു​ത്തു.ന​ന്നാ​യി പാ​ടു​ന്ന, കീ​ബോ​ര്‍​ഡും വ​യ​ലി​നും വാ​യി​ക്കു​ന്ന ജം​ഷീ​ന​യു​ടെ ഇ​രു ക​ണ്ണു​ക​ള്‍​ക്കും കാ​ഴ്ച​യി​ല്ല. ചെബൈ സ്മാ​ര​ക സം​ഗീ​ത കോ​ള​ജി​ല്‍ ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി ആ​യി​രി​ക്കെ​യാ​ണ് കോ​വി​ഡ് വി​ല്ല​നാ​യെ​ത്തി​യ​ത്. ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് സാ​ങ്കേ​തി​ക​ത​യു​ള്ള മൊ​ബൈ​ല്‍ ഫോ​ണ്‍ നി​ര്‍​ബ​ന്ധ​മാ​യി. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പി​താ​വിന്‍റ സാ​മ്പത്തി​ക സ്ഥി​തി തി​രി​ച്ച​ടി​യാ​യ​തോ​ടെ സം​ഗീ​ത​പ​ഠ​നം മു​ട​ങ്ങി.

പി​ന്ന​ണി ഗാ​യി​ക ആ​വു​ക​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​പ്ന​മെ​ന്ന​റി​ഞ്ഞ സം​സ്കാ​ര സാ​ഹി​തി ഭാ​ര​വാ​ഹി​ക​ള്‍ കാ​രു​ണ്യ​ഹ​സ്തം നീ​ട്ടു​ക​യാ​യി​രു​ന്നു. ജി​ല്ല ചെ​യ​ര്‍​മാ​ന്‍ സ​മ​ദ് മ​ങ്ക​ട, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ണ​വം പ്ര​സാ​ദ്, ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​കെ.​എം.​ജി. ന​മ്ബൂ​തി​രി, ഷാ​ജി ക​ട്ടു​പ്പാ​റ, അ​ബൂ​ബ​ക്ക​ര്‍, എ. ​മ​ന്‍​സൂ​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ വീ​ട്ടി​ലെ​ത്തി മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ല്‍​കി. മ​ഞ്ചേ​രി​യി​ലെ മ​ന്‍​സ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മ്യൂ​സി​ക് സൗ​ജ​ന്യ​മാ​യി വ​യ​ലി​ന്‍ അ​ഭ്യ​സി​പ്പി​ക്കും. തു​ട​ര്‍​പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ​തെ​ല്ലാം ന​ല്‍​കു​മെ​ന്ന് സം​സ്കാ​ര സാ​ഹി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.