19 April 2024 Friday

നോര്‍ക്ക ധനസഹായത്തിന് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കാരുണ്യം പാലിയേറ്റീവ് കെയറും

ckmnews


ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന പ്രവാസികള്‍ക്കുള്ള നോര്‍ക്ക ധനസഹായത്തിന് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കാരുണ്യം പാലിയേറ്റീവ് കെയര്‍ സൗകര്യം ഒരുക്കിയതായി ഭാരവാഹികള്‍ പറഞ്ഞു.2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കാതെ വരുകയും ചെയ്യുന്ന കാലവധിയുള്ള പാസ്‌പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും 5000 രൂപ ധനസഹായം ലഭിക്കും. പേര്, വിലാസം, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, ഗൾഫിലെ അഡ്രസ്, പാസ്‌പോർട്ടിന്റെ ഒന്ന്, രണ്ട്, അഡ്രസ് പേജുകൾ, യാത്രാ വിവരമടങ്ങിയ പേജ്, പാസ്‌പോർട്ടിൽ 2020 ജനുവരി ഒന്നിന് ശേഷം അറൈവൽ രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/ വിസ കോപ്പി, അപേക്ഷകന്റെ ബാങ്ക് വിവരങ്ങൾ ,ടിക്കറ്റ് കോപ്പിഎന്നിവ അപ് ലോഡ് ചെയ്യണം. 5000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 30-04-2020 ആയിരിക്കും.മേൽ പറഞ്ഞ രേഖകൾ ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവിൽ എത്തിച്ചാൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന്ന് കാരുണ്യം സ്റ്റാഫ് നിങ്ങളെ സഹായിക്കും.

കാരുണ്യത്തിന് കരുത്ത് പകർന്ന പ്രവാസികൾക്ക് കാരുണ്യത്തിന്റെ കൈത്താങ്ങ്  സ്വീകരിച്ചാലും

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ഫോൺ 9544630937

                9946729739