19 April 2024 Friday

Pan Card ആധാറുമായി ഉടന്‍ ലിങ്കുചെയ്യു, ഇനി സമയം അധികമില്ല

ckmnews

ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട സര്‍ക്കാര്‍ രേഖ എന്നു പറഞ്ഞാല്‍ ആധാര്‍ കാര്‍ഡാണെന്ന കാര്യത്തില്‍ സംശയമില്ല. ആധാര്‍ കാര്‍ഡിന് എത്രത്തോളം പ്രാധാന്യമുണ്ടോ അതുപോലെതന്നെയാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതും. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്കുചെയ്യുന്ന അവസാന സമയം നാളെ മുതല്‍ ആരംഭിക്കും. അതുകൊണ്ടുതന്നെ സമയം കിട്ടുമ്ബോലെ ഈ പ്രധാന കാര്യം നിങ്ങളും ചെയ്യണം.

വീട്ടിലിരുന്നുകൊണ്ടുതന്നെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാം

ഇനി നിങ്ങള്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ഇതുവരെയും ലിങ്കുചെയ്തിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്ന് ചെയ്യണം. അതിനായി നിങ്ങള്‍ക്ക് കൂടുതല്‍ സമയമില്ല. അതുകൊണ്ട് പെട്ടെന്നുതന്നെ കുറച്ച്‌ സമയമെടുത്ത് വീട്ടിലിരുന്നുകൊണ്ടുതന്നെ നിങ്ങള്‍ക്ക് ഈ പണി ചെയ്ത് തീര്‍ക്കാം. വീട്ടിലിരുന്നുകൊണ്ട് എങ്ങനെ നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ലിങ്കുചെയ്യാമെന്ന് നോക്കാം..

ആദ്യം ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
നിങ്ങളുടെ ആധാര്‍, പാന്‍ നമ്ബര്‍, പേരും വിലാസവും എന്നിവയുടെ ശരിയായ വിവരങ്ങള്‍ നല്‍കുക
വിശദാംശങ്ങള്‍‌ ശരിയാകുമ്ബോള്‍‌ നിങ്ങളുടെ ആധാര്‍‌ കാര്‍‌ഡ് പാന്‍ കാര്‍ഡുമായി ലിങ്കാകും.

പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം!

മെസേജ് വഴിയും ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാം

വലിയ അക്ഷരത്തില്‍ UIDPN‌ ടൈപ്പ് ചെയ്‌ത് സ്‌പെയ്‌സ് കൊടുത്തത്തിന് ശേഷം നിങ്ങളുടെ ആധാര്‍‌ നമ്ബറും പാന്‍‌ നമ്ബറും ടൈപ്പ് ചെയ്യുക.
ഈ SMS 567678 അല്ലെങ്കില്‍ 56161 ലേക്ക് അയയ്ക്കുക
കുറച്ച്‌ സമയത്തിനുള്ളില്‍, ആധാറില്‍ പാന്‍ കാര്‍ഡ് ലിങ്കുചെയ്ത്തുവെന്ന സന്ദേശം നിങ്ങളുടെ മൊബൈലില്‍ വരും

2021 മാര്‍ച്ച്‌ 31 നകം നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്കുചെയ്തിട്ടില്ലെങ്കില്‍, അത് നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാകും. അവസാന തീയതി കഴിഞ്ഞതിന് ശേഷം നിങ്ങളുടെ ആധാര്‍ കാര്‍ഡ് Deactivate ചെയ്യും. ഇത് മാത്രമല്ല ഇനി നിങ്ങള്‍ Deactivate ആയ കാര്‍ഡിനെ Active ആക്കാന്‍ പോകുമ്ബോള്‍ പിഴ ഈടാക്കും. അതിനാല്‍, ആധാറില്‍ പാന്‍ ലിങ്ക് ചെയ്യാന്‍ കാലതാമസം വരുത്തരുത്.

മൊബൈല്‍ നമ്ബര്‍ ആധാറുമായി ലിങ്ക് ചെയ്യുക

പാന്‍ കാര്‍ഡുമായി ആധാര്‍ കാര്‍ഡ് ലിങ്കുചെയ്യുന്നതിനു പുറമേ, മൊബൈല്‍ നമ്ബര്‍ ആധാര്‍ കാര്‍ഡുമായി ലിങ്കുചെയ്യുന്നത് നിങ്ങളുടെ നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ഇനി നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ മൊബൈല്‍ നമ്ബറുകളുണ്ട് അതില്‍ ഏത് മൊബൈല്‍ നമ്ബറാണ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്നതെന്ന് നിങ്ങള്‍ മറന്നുപോയെങ്കില്‍ അത് അറിയാനുള്ള മാര്‍ഗവും വളരെ എളുപ്പമാണ്.

ഏത് നമ്ബറാണ് ലിങ്ക് ചെയ്തതെന്ന് അറിയാന്‍

നിങ്ങള്‍ ആധാറുമായി ലിങ്കുചെയ്‌തിരിക്കുന്ന മൊബൈല്‍ നമ്ബര്‍ മാറ്റിയിട്ടുണ്ടെങ്കിലോ നിങ്ങളുടെ ആധാര്‍ കാര്‍ഡിലേക്ക് ഏത് നമ്ബറാണ് ലിങ്കുചെയ്‌തിരിക്കുന്നതെന്ന് ഓര്‍ക്കുന്നില്ലെങ്കിലോ ആധാര്‍ നമ്ബറുമായി ലിങ്കുചെയ്‌തിരിക്കുന്ന നമ്ബര്‍ ഓണ്‍ലൈനില്‍ എങ്ങനെ കണ്ടെത്താമെന്ന് ഇവിടെ ശ്രദ്ധിക്കൂ...

800 രൂപയുടെ LPG ഗ്യാസ് സിലിണ്ടര്‍ വെറും 94 രൂപയ്ക്ക്, ഓഫര്‍ ഇന്നുകൂടി മാത്രം..!

ആധാറുമായി ലിങ്കുചെയ്‌തിരിക്കുന്ന മൊബൈല്‍ നമ്ബര്‍ അറിയുന്നതിനുള്ള മുഴുവന്‍ പ്രക്രിയയും ചുവടെ ചേര്‍ത്തിരിക്കുന്നു

ആദ്യം നിങ്ങള്‍ UIDAI വെബ്‌സൈറ്റിലേക്ക് പോകുക
ഇതിനുശേഷം My Aadhar എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക
ഇവിടെ നിങ്ങള്‍ക്ക് Aadhar Services എന്ന ഓപ്ഷന്‍ കാണാം
Aadhar Services ല്‍ ക്ലിക്കുചെയ്യുക
ആദ്യ ഓപ്ഷന്‍ Verify an Aadhar Number എന്നായിരിക്കും
അതില്‍ ക്ലിക്കുചെയ്യുമ്ബോള്‍ പുതിയൊരു വിന്‍ഡോ തുറക്കും
ആധാര്‍ നമ്ബര്‍ നല്‍കി അതിന് ചുവടെ ക്യാപ്ച്ച നല്‍കുക.
Proceed to Verify ക്ലിക്കുചെയ്യുക
ഇപ്പോള്‍ നിങ്ങള്‍ക്ക് ആധാറിന്റെ സ്റ്റാറ്റസ് കാണാന്‍ സാധിക്കും.
ആധാര്‍ നമ്ബര്‍, പ്രായം, സംസ്ഥാനം, മൊബൈല്‍ നമ്ബര്‍ എന്നിങ്ങനെ നിരവധി വിശദാംശങ്ങള്‍ അതില്‍ പരിശോധിക്കും
നിങ്ങളുടെ ആധാറുമായി ഒരു മൊബൈല്‍ നമ്ബര്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍, നമ്ബറിന്റെ അവസാന മൂന്ന് അക്കങ്ങള്‍ ഇവിടെ ദൃശ്യമാകും.
ഈ രീതിയില്‍ നിങ്ങളുടെ ആധാറുമായി ബന്ധപ്പെടുത്തിയിരിക്കുന്ന മൊബൈല്‍ നമ്ബര്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും
നിങ്ങളുടെ ആധാറുമായി ഒരു നമ്ബറും ലിങ്കുചെയ്തിട്ടില്ലെങ്കില്‍, അവിടെ ഒന്നും എഴുതിയിട്ടുണ്ടാവില്ല.
ഇതിനര്‍ത്ഥം നിങ്ങളുടെ ആധാറുമായി ഒരു നമ്ബറും ബന്ധപ്പെടുത്തിയിട്ടില്ല എന്നാണ്.