24 April 2024 Wednesday

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ PCWF വനിതാസംഗമം സംഘടിപ്പിക്കുന്നു

ckmnews

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ PCWF വനിതാസംഗമം സംഘടിപ്പിക്കുന്നു


പൊന്നാനി: ലോ​ക​ വ​നി​ത ദി​നമായ മാര്‍ച്ച് എ​ട്ടി​ന് വിവിധ പരിപാടികളോടെ വനിതാ സംഗമം സംഘടിപ്പിക്കുവാൻ  പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. 2017 ലെ സംസ്ഥാന സർക്കാറിൻറ വനിതാ രത്നം പുരസ്കാരം ലഭിച്ച സി.എൻ.എൻ ഐ.ബി.എം വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയിട്ടുള്ള എഴുത്തുകാരി ഷീബ അമീർ സംഗമം ഉദ്ഘാടനം ചെയ്യുന്നതാണ്.എം.ജി സർവകലാശാല എൽ. എൽ. എം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എറണാകുളം ഗവൺമെന്റ് ലോ കോളേജ് വിദ്യാർഥിനി ബാസിമ മുഖ്യാതിഥിയായിരിക്കുംകർമ്മ റോഡിലെ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന സംഗമത്തിൽ വനിതകളുടെ വടംവലി, ഓല മെടയൽ, കസേര കളി തുടങ്ങി വിവിധ കായിക മത്സരങ്ങളും,അഗ്നി രക്ഷാ സേവന വിഭാഗത്തിൻറ സുരക്ഷാ ബോധവത്കരണവുംസംഘടിപ്പിക്കും ടി.മുനീറ, അസ്മ പി.എ , സുലൈഖ ഇ.വി , ശംന.യു , താഹിറ ഇസ്മായിൽ,

ഹൈറുന്നീസ, സീനത്ത്.ഇ.വി,  സബീന ബാബു, റഹിയാനത്ത്. ഒ കെ 

തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.