23 April 2024 Tuesday

ആലംകോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയി വിരമിച്ച പ്രകാശന് ട്രോമകെയര്‍ സ്നേഹോപഹാരം നല്‍കി

ckmnews

ആലംകോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയി വിരമിച്ച പ്രകാശന് ട്രോമകെയര്‍ സ്നേഹോപഹാരം നല്‍കി


ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്തിന് കീഴിൽ 8 വർഷത്തോളം ഹെൽത്ത് ഇൻസ്‌പെക്ടർ ആയി നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച പ്രകാശൻ മാഞ്ചേരി ഇന്ന് (27/2/2021)ശനി സർവീസിൽ നിന്നും വിരമിക്കുന്നു.സർവീസിൽ നിന്നും വിരമിക്കുന്ന പ്രകാശൻ മാഞ്ചേരി സാറിന് മലപ്പുറം ജില്ലാ ട്രോമാ കെയർ ചങ്ങരംകുളം സ്റ്റേഷൻ യൂണിറ്റ് ലീഡർ സാജിത പന്താവൂർ, സെക്രെട്ടറി റിയാസ് കോലളമ്പ്, ട്രെഷറർ ഹാരിസ് കൊഴിക്കര, ഷഫീക് കാഞ്ഞൂർ,മുഹമ്മദ്‌ അലി കക്കിടിപ്പുറം എന്നിവർ ചേർന്ന് സ്നേഹോപഹാരം നൽകി ആദരിച്ചു