19 April 2024 Friday

കേരള പോലീസിലെ സൂപ്പര്‍ ഹീറോക്ക് സ്ഥാനക്കയറ്റം സിഐ ആയി കോഴിക്കോട് വെള്ളയി സ്റ്റേഷനില്‍

ckmnews


ചങ്ങരംകുളം:മീശ പിരിച്ച് വച്ചും കൂളിങ് ഗ്ളാസ് വച്ചും വിവാദങ്ങളും വിസ്മയങ്ങളും സൃഷ്ടിച്ച് സിനിമയില്‍ മാത്രമല്ല ജീവിതത്തിലും   പോലീസില്‍ മാസ് എന്റ്രികള്‍ ഉണ്ടെന്ന് തെളിയിച്ച എസ്ഐ മനേഷിന് സിഐ ആയി സ്ഥാനക്കയറ്റം.ചങ്ങരംകുളം സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറിപ്പോയ മനേഷ് പൗലോസ് എന്ന പോലീസിലെ സൂപ്പര്‍ ഹീറോയാണ് സിഐ ആയി സ്ഥാനക്കയറ്റം നേടി കോഴിക്കോട് വെള്ളയി സ്റ്റേഷനില്‍ ചാര്‍ജ്ജെടുത്തത്.


ചാര്‍ജ്ജെടുത്ത കാലം മുതല്‍ വിവാദങ്ങളുടെയും തോഴനായിരുന്നു ഇടുക്കി സ്വദേശിയായ മനേഷ്.എസ് ഐ ആയി അധിക കാലം ആകുന്നതിനു മുൻപാണ് മനേഷിന് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയി സ്ഥാന കയറ്റം ലഭിക്കുന്നത്.


കേരള പോലീസ് സേനയിലും സിനിമക്കാര്‍ക്കിടയിലും പലപ്പോഴും മനേഷിന്റെ ലുക്ക് പോസ്റ്ററുകള്‍ ചര്‍ച്ചയായിരുന്നു.ഇത് പലപ്പോഴും വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്.തൃശ്ശൂരും,എറണാംകുളത്തും ഇടുക്കിയിലും വിവിധ സ്റ്റേഷനിലായി സേവനം ചെയ്ത മനേഷ് ഇപ്പോഴും യുവാക്കള്‍ക്കിടയിലെ സൂപ്പര്‍ ഹീറോ ആണ്.