28 March 2024 Thursday

ശബരിമല ഭക്തർക്ക് കൊറോണ ടെസ്റ്റ് സൗജന്യമാക്കണം:അയ്യപ്പസേവാസംഘം മലപ്പുറം ജില്ലാ കമ്മറ്റി

ckmnews

ശബരിമല ഭക്തർക്ക് കൊറോണ ടെസ്റ്റ് സൗജന്യമാക്കണം:അയ്യപ്പസേവാസംഘം മലപ്പുറം ജില്ലാ കമ്മറ്റി  ചങ്ങരംകുളം:ശബരിമലയിലേക്ക് കൂടുതൽ ഭക്തരെ മാസ പൂജാ സമയങ്ങളിൽ അനുവദിക്കണമെന്നും ഭക്തർക്കുള്ള കൊറോണ ടെസ്റ്റ് സൗജന്യമാക്കിത്തരണമെന്നും അയ്യപ്പസേവാസംഘം മലപ്പുറം ജില്ലാ കമ്മറ്റി ശ്രീ ശാസ്താ സ്കുളിൽ ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടു.യോഗം അയ്യപ്പ സേവാസംഘം ജില്ലാ പ്രസിഡൻ്റ് ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. P ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വി മുരളീധരൻ സ്വാഗതവും ബാലൻ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.ടി.കൃഷ്ണൻ നായർ, ,കണ്ണൻ പന്താവൂർ, ജനാർദ്ധനൻ പട്ടേരി, ഉണ്ണികൃഷ്ണൻ മൂക്കുതല, കെ. ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ ശബരിമല സന്നിധാനത്ത് സൗജന്യ സേവനമായി രോഗികൾക്കായി സ്ട്രെച്ചർ സർവീസ് നടത്തുന്ന പ്രവീൺ ഉപ്പടയേയും ഗുരുസ്വാമിമാരായ ടി. കൃഷ്ണൻ നായർ, ഗോപ പാറോൽ, അയ്യപ്പു, എന്നിവരേയും പ്രതിനിധികളായ സുന്ദരൻ കോക്കൂർ,ബാലകൃഷ്ണൻ പരപ്പനങ്ങാടി എന്നിവരെ ചടങ്ങിൽ അയ്യപ്പസേവാസം ഘം അഖിലേന്ത്യാ സെക്രട്ടറി ഇ, കൃഷ്ണൻ നായർ പൊന്നാട അണിയിച്ച് ആദരിച്ചു.പുതിയ ജില്ലാ കമ്മറ്റി ഭാരവാഹികളായി  ഗോപിനാഥൻ നായർ പ്രസിഡൻ്റ്,വൈസ് പ്രസിഡൻറുമാരായി പി.ബാലൻ,ബാലൻ പരപ്പനങ്ങാടി സെക്രട്ടറി വി.വി, മുരളീധരൻ ജോയൻ്റ് സെക്രട്ടറിമാരായി കണ്ണൻ പന്താവൂർ, പ്രകാശൻ തവനൂർ ട്രഷറർ കെ.ഗോപാലകൃഷ്ണൻ നായർ എന്നിവരെ തിരഞ്ഞെടുത്തു.കേന്ദ്ര ഇലക്ടറർ പ്രതിനിധികളായി പ്രവീൺ ഉപ്പട,ടി.കൃഷ്ണൻ നായർ എന്നിവരേയും സംസ്ഥാന പ്രതിനിധികളായി ആനന്ദകുമാർ,ഗോപാലകൃഷ്ണൻ നായർ, ഗോപ പന്താവൂർ,രാധാകൃഷ്ണൻ തൃക്കാവ്, സുനിൽ ചിയ്യാനൂർ എന്നിവരേയും തിരഞ്ഞെടുത്തു.ഇലക്ഷൻ ഓഫീസറായി അഡ്വ.കെവി .മണികണ്ഠൻ, തിരഞ്ഞെടുപ്പ്   നിരീക്ഷകനായി അയ്യപ്പസേവാസംഘം അഖിലേന്ത്യാ സെക്രട്ടറി ഇ കൃഷ്ണൻ നായർ കൊടകര എന്നിവരും സന്നിഹിതരായിരുന്നു.