25 April 2024 Thursday

വിഡിയോ കോണ്‍ഫറന്‍സിങ്​ ലിങ്ക്​ ഇനി വാട്​സ്​ആപ്പിലൂടെ അയക്കില്ലെന്ന്​​​ സുപ്രീം കോടതി; കാരണമുണ്ട്​..!

ckmnews

വാദം കേള്‍ക്കലുകള്‍ക്കായുള്ള വിഡിയോ കോണ്‍ഫറന്‍സിങ്​ ലിങ്കുകള്‍ ഇനിമുതല്‍ വാട്​സ്​ആപ്പ് ഗ്രൂപ്പുകള്‍​ മുഖേന അയക്കില്ലെന്ന തീരുമാനവുമായി സുപ്രീം കോടതി. മാര്‍ച്ച്‌​ ഒന്ന്​ മുതലായിരിക്കും ഇത്​ നടപ്പിലാക്കുകയെന്ന്​ കോടതി അറിയിച്ചു. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളെയും ഒടിടി പ്ലാറ്റ്ഫോമുകളെയും ഉദ്ദേശിച്ച്‌​​ കേന്ദ്ര സര്‍ക്കാര്‍​ പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളുമാണ്​ പുതിയ തീരുമാനത്തിന്​ പിന്നിലെന്ന്​ സുപ്രീം കോടതി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. ഇനിമുതല്‍ ലിങ്കുകള്‍ ബന്ധപ്പെട്ട ആളുകള്‍ക്കും അഭിഭാഷകര്‍ക്ക് അവരുടെ മൊബൈല്‍ നമ്ബറുകളിലേക്ക്​​​ എസ്​.എം.എസ്​ വഴിയോ, ഇ-മെയില്‍ ആയോ അയച്ചു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്​.

വ്യാഴാഴ്​ചയായിരുന്നു സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കും ഒടിടി സേവനങ്ങള്‍ക്കുമായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്​. സോഷ്യല്‍ മീഡിയ പ്ലാ​റ്റ്​​​ഫോ​മു​ക​ളി​ലെ സ​ന്ദേ​ശ​ങ്ങ​ളു​ടെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്താ​ന്‍ അ​തി​െന്‍റ ന​ട​ത്തി​പ്പു​കാ​രാ​യ സ്ഥാ​പ​ന​ങ്ങ​ളെ നി​യ​മ​പ​ര​മാ​യി ബാ​ധ്യ​സ്​​ഥ​രാ​ക്കു​ന്ന​ത​ട​ക്കം നി​ര​വ​ധി വി​വാ​ദ വ്യ​വ​സ്​​ഥ​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ച​ട്ടങ്ങളാണ്​ സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റക്കിയത്​. ഫേ​സ്​​ബു​ക്ക്​, വാ​ട്​​സാ​പ്, ട്വി​റ്റ​ര്‍ പോ​ലു​ള്ള സമൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍, ​ഓ​ണ്‍​ലൈ​ന്‍ വാ​ര്‍​ത്ത മാ​ധ്യ​മ​ങ്ങ​ള്‍, നെ​റ്റ്​​​ഫ്ലി​ക്​​സ്, ആ​മ​സോ​ണ്‍ ​പ്രൈം ​തു​ട​ങ്ങി​യ ഒ.​ടി.​ടി (ഓ​വ​ര്‍ ദി ​ടോ​പ്) പ്ലാ​റ്റ്​​ഫോ​മു​ക​ള്‍ എ​ന്നി​വ​ക്കെ​ല്ലാം പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മാ​ണ്.