ദേവനന്ദ എന്ന നോവിന് ഒരാണ്ട്

കേരളത്തിെന്റ നോവായി മാറിയ ദേവനന്ദയുടെ ജീവന് പള്ളിമണ്‍ ആറിെന്റ ആഴങ്ങളില്‍ പൊലിഞ്ഞിട്ട് ഞായറാഴ്ച ഒരു വര്‍ഷം തികഞ്ഞു.
കേസ് അന്വേഷണം ഇതുവരെ പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതില്‍ വിഷമം പേറി ജീവിക്കുകയാണ് മാതാപിതാക്കള്‍. ദുരൂഹത നീക്കാന്‍ പൊലീസിന് സാധിച്ചില്ലെന്ന് ദേവനന്ദയുടെ അമ്മ ധന്യ 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുടവട്ടൂര്‍ നന്ദനത്തില്‍ ഭര്‍ത്താവ് പ്രദീപിെന്റ വീട്ടിലാണ് ധന്യ ഇപ്പോള്‍ താമസിക്കുന്നത്. നിലവില്‍ ൈക്രംബ്രാഞ്ചും ചാത്തന്നൂര്‍, കുളപ്പാടം പൊലീസുമാണ് കേസ് അന്വേഷിക്കുന്നത്. ദുരൂഹത സംബന്ധിച്ച് തെളിവില്ലെന്നാണ് മൂന്നുമാസം മുമ്ബ് അധികൃതരോട് സംസാരിച്ചപ്പോള്‍ ധന്യക്കും പ്രദീപിനും ലഭിച്ച മറുപടി. തുടര്‍ന്ന് പ്രദീപ് വിദേശത്തേക്ക് മടങ്ങി. വിദേശത്തായിരുന്ന പ്രദീപ് ദേവനന്ദയുടെ മരണത്തെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് നെടുമണ്‍കാവ് ഇളവൂരിലെ ധന്യയുടെ വീട്ടില്‍െവച്ചാണ് ദേവനന്ദയെ കാണാതായത്. സമൂഹമാധ്യമത്തിലടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തിരോധാനത്തില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലനൈാടുവിലാണ് 28ന് സമീപത്തെ ആറ്റില്‍ ദേവനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
